റവ. സാം കോശി ഡാളസിൽ പ്രസംഗിക്കുന്നു
Tuesday, July 16, 2019 9:35 PM IST
ഡാളസ്: മർത്തോമ സഭയിലെ പ്രമുഖ കൺവൻഷൻ പ്രാസംഗീകനും വചനപണ്ഡിതനും സ്വിറ്റ്സർലൻഡ്, ജർമനി മർത്തോമ കോൺഗ്രിഗേഷൻ വികാരിയുമായ റവ. സാം ടി. കോശി ജൂലൈ 26, 27 തീയതികളിൽ ഡാളസിൽ വചന പ്രഘോഷണം നടത്തുന്നു.

ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ച് വാർഷിക കൺവൻഷനിലാണ് "ഗോഡ് ഓഫ് ഹീലിംഗ് ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നത്. വൈകുന്നേരം 7 മുതൽ ഗാന ശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും.

27 ന് പാരിഷ് ഡേയോടനുബന്ധിച്ച് രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകും. തുടർന്നു കടശ്ശി യോഗവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: റവ. മാത്യു ജോസഫ് : 469 964 7494, തോമസ് ഈശോ : 214 435 1340.

റിപ്പോർട്ട്:പി.പി. ചെറിയാൻ