അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സമ്മര്‍ ഗെറ്റുഗദര്‍ ഓഗസ്റ്റ് 18 ന്
Tuesday, August 13, 2019 8:52 PM IST
ഷിക്കാഗോ: ആധുനിക ലോകത്തിന്‍റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി എന്ന മഹാ നഗരത്തില്‍ നിന്നും ഷിക്കാഗോയില്‍ താമസിക്കുന്ന കൊച്ചിക്കാരുടെ സംഘടനയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്‍റെ ഈവര്‍ഷത്തെ "സമ്മര്‍ ഗെറ്റുഗദര്‍' ഓഗസ്റ്റ് 18 ന് (ഞായർ) വൈകുന്നേരം 5 ന് 406 Oak Brook Road, Oak Brook, ഇല്ലിനോയിസില്‍ നടക്കും.

ക്ലബ് ഭാരവാഹികളും കൊച്ചിയെ സ്‌നേഹിക്കുന്ന അഭ്യുദയകാംക്ഷികളേയും കൂട്ടായ്മയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗരേദോ 630 400 1172, ജോസ് ആന്‍റണി പുത്തന്‍വീട്ടില്‍ 630 730 6200, ബിജി ഫിലിപ്പ് ഇടാട്ട് 224 565 8268.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം