ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
Saturday, August 17, 2019 12:22 PM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു. ഓഗസ്റ്റ് എട്ടാം തീയതി വ്യാഴാഴ്ച്ച ഏഴിനു പരേതരുടെ ഓര്‍മ്മയ്ക്കായി വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ഓഗസ്റ്റ് ഒമ്പതിനു വെള്ളിയാഴ്ച്ച ഏഴിനു തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. തിരുനാള്‍ കൊടിയേറ്റ് ,വി .കുര്‍ബാന .ഇടവക വികാരി റവ ഫാ ജോസഫ് ജെമി പുതുശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു റെവ ഫാ ജോര്‍ജ് പള്ളിപ്പറമ്പില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

ഓഗസ്റ്റ് പത്തിനു ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിനു തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ,ലദീഞ്ഞ്,പാട്ടു കുര്‍ബാനയ്ക്ക് റവ ഫാ ബിജു ചൂരപ്പാടത്ത് ഒഎഫ്എം സിഎപി മുഖ്യ കാര്‍മികത്വം വഹിച്ചു. റവ ഫാ ജോസഫ് ജെമി പുതുശേരില്‍, റവ. ഫാ സജി പിണര്‍കയില്‍, റവ ഫാ മാത്യു ചെറുകാട്ടുപറമ്പില്‍ എസ്.ഡി.ബി എന്നിവര്‍ സഹകാര്‍മികരായിരുന്നു. റവ ഫാ സജി പിണര്‍കയില്‍ വചനസന്ദേശം നല്‍കി. ദൈവാലയത്തിനു ചുറ്റും നടത്തിയ തിരുനാള്‍ പ്രദക്ഷിണത്തില്‍ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു .തുടര്‍ന്നു പാട്ടും നൃത്തവും മിഡ്‌ജെറ്റ് കോമഡി ഷോയും അടങ്ങുന്ന കലാസന്ധ്യയും ശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു .

ഓഗസ്റ്റ് പതിനൊന്നിനു ഞായറാഴ്ച്ച രാവിലെ റാസ കുര്‍ബാനയ്ക്ക് റവ ഫാ സജി പിണര്‍കയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ ഫാ മാത്യു ചെറുകാട്ടുപറമ്പില്‍ എസ്ഡിബി വചന സന്ദേശം നല്‍കി. റവ ഫാ ജോസഫ് ജെമി പുതുശേരില്‍,റവ ഫാ ബിനോയ് നെടുംപറമ്പില്‍ ഒഎഫ്എം സിഎപി, റവ ഫാ ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സെന്റ് മേരീസ് ക്വയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷക്കു നേതൃത്വം നല്‍കി .തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും സെന്റ് മേരീസ് ടീമിന്റെ ചെണ്ടവാദ്യവും വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

ഇടവക വികാരി റവ ഫാ ജോസഫ് ജെമി പുതുശേരില്‍ ,കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ടു സനീഷ് വലിയപറമ്പില്‍, പ്രസുദേന്തിമാരായ ജോണി &ജൂബി ചക്കുങ്കല്‍ ,ബേബി & ബീന ചക്കുങ്കല്‍ ,സൈമണ്‍ &ബിജി ചക്കുങ്കല്‍ എന്നിവരൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടും നടത്താന്‍ സാധിച്ചത്.
ജയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം