കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക്
Wednesday, August 21, 2019 11:11 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മി​സോ​റം മു​ൻ ഗ​വ​ർ​ണ​റും ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മൂ​ന്നാ​ഴ്ച​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ഓ​ഗ​സ്റ്റ് 22ന് ​പു​റ​പ്പെ​ടും. ഓ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ ന്യൂ​ജേ​ഴ്സി​യി​ൽ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ഗോ​ള ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 22 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തു വ​രെ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും കു​മ്മ​നം സ​ന്ദ​ർ​ശ​നം ന​ട​ത്തും. അ​മേ​രി​ക്ക​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. മീ​റ്റ് ആ​ന്‍റ് ഗ്രീ​റ്റ് എ​ന്ന പേ​രി​ൽ 9 ന​ഗ​ര​ങ്ങ​ളി​ൽ സൗ​ഹൃ​ദ സ​മ്മേ​ള​ങ്ങ​ളും ഉ​ണ്ടാ​കും.

വാ​ഷി​ങ്ട​ണ്‍ ഡി​സി (ആ​ഗ​സ്റ്റ്22) ഹൂ​സ്റ്റ​ണ്‍( ആ​ഗ​സ്റ്റ് 24 ), ഡാ​ള​സ്(​ഓ​ഗ​സ്റ്റ് 25),ഫ്ളോ​റി​ഡ(​ഓ​ഗ​സ്റ്റ് 27), ന്യൂ​ജ​ഴ്സി(​ഓ​ഗ​സ്റ്റ്30), ന്യൂ​യോ​ർ​ക്ക(​സെ​പ്റ്റം 3), ഫി​ല​ഡ​ൽ​ഫി​യാ(​സെ​പ്റ്റം 4), ലൊ​സാ​ഞ്ച​ൽ​സ്(​സെ​പ്റ്റം 6)സാ​ൻ ഡി​യാ​ഗോ( സെ​പ്റ്റം 8), സാ​ൻ ഫ്രാ​ൻ​സി​സ്കോ(​സെ​പ്റ്റ 9) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്വീ​ക​ര​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.