ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം: ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍
Saturday, August 24, 2019 12:02 PM IST
ഷിക്കാഗോ: ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നു ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സുധാകര്‍ ഭെലെലാ പറഞ്ഞു.യുഎസ് കോണ്‍ഗ്രസ്മാന്‍മാര്‍ക്കും, ഷിക്കാഗോയിലെ കമ്യൂണിറ്റി ലീഡേഴ്‌സിനുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബര്‍ 22നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുമ്പോള്‍ വിവിധ യു.എസ് സെനറ്റര്‍മാരേയും, യുഎസ് കോണ്‍ഗ്രസ്മാന്‍മാരേയും ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രത്യേക ക്ഷണിതാക്കളായി യു,എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി. കോണ്‍ഗ്രസ്മാന്‍ ഡാനി ഡേവിസ്, യു.എസ് സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍, കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോവ്‌സ്‌കി, ചീഫ് ഓഫ് സ്റ്റാഫ്, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ (എഎപിഐ) പ്രസിഡന്റ് സുരേഷ് റെഡ്ഡി, ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എംഇഎടിഎഫ് ചെയര്‍മാന്‍ ഡോ. വിജയ് ഭാസ്‌കര്‍, പ്രസിഡന്റ് കിഷോര്‍ മേത്ത, മെട്രോപ്പോളിറ്റന്‍ സിഇഒ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്:ജോയിച്ചന്‍ പുതുക്കുളം