ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ
Monday, September 16, 2019 10:56 PM IST
ഇ​ല്ലി​നോ​യ്സ്: ക​ഴി​ഞ്ഞ വാ​രം അ​ന്ത​രി​ച്ച ഇ​ന്ത്യാ​ന അ​ബോ​ർ​ഷ​ൻ ക്ലി​നി​ക്കി​ലെ ഡോ. ​യു​ട്രി​ച്ച് ക്ലോ​ഫ​റു​ടെ വീ​ട്ടി​ൽ നി​ന്നും 2,246 ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി വി​ൽ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സി​ൽ നി​ന്നു മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

ഡോ​ക്ട​റു​ടെ മ​ര​ണ​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തു ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ കൊ​റോ​ണേ​ഴ്സ് ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ത്യാ​ന​യി​ലെ സൗ​ത്ത് ബെ​ന്‍റ് അ​ബോ​ർ​ഷ​ൻ ക്ലീ​നി​ക്കി​ലാ​ണ് ഡോ​ക്ട​ർ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന​ത്. 2015ൽ ​ക്ലി​നി​ക്കി​ന്‍റെ ലൈ​സെ​ൻ​സ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ അ​ട​ച്ചു പൂ​ട്ടേ​ണ്ടി വ​ന്നു. ഇ​വി​ടെ അ​റി​യ​പ്പെ​ടു​ന്ന അ​ബോ​ർ​ഷ​ൻ ഡോ​ക്ട​റാ​ണ് ഇ​ദ്ദേ​ഹം.

ഈ ​ക്ലി​നി​ക്കി​നെ​ക്കു​റി​ച്ച് ഇ​ന്ത്യാ​ന സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​തി​നു തെ​ളി​വൊ​ന്നു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ന്ത്യാ​ന അ​ധി​കൃ​ത​ർ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണോ എ​ന്ന് ഇ​ന്ത്യാ​ന ഗ​വ​ർ​ണ​ർ എ​റി​ക്കി​നോ​ട് ചോ​ദി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ വി​സ​മ്മ​തി​ച്ചു. ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ ക​ണ്ടു​പി​ടി​ത്തം ഞ​ങ്ങ​ളെ ഭ​യ​വി​ഹ്വ​ല​രാ​ക്കു​ന്നു. ഇ​ന്ത്യാ​ന റൈ​റ്റ് റ്റു ​ലൈ​ഫ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പ​റ​ഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍