ഡോ. ​മാ​ത്യു വൈ​ര​മ​ൺ സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി പ്ലാ​നിം​ഗ് ആ​ൻ​ഡ് സോ​ണിം​ഗ് ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ
Wednesday, October 22, 2025 4:28 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി പ്ലാ​നിം​ഗ് ആ​ൻ​ഡ് സോ​ണിം​ഗ് ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​നാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ. ​അ​ഡ്വ. മാ​ത്യു വൈ​ര​മ​ൺ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി​യി​ൽ പ്ലാ​നിം​ഗ് ആ​ൻ​ഡ് സോ​ണിം​ഗ് ക​മ്മി​ഷ​ൻ ക​മ്മി​ഷ​ണ​റാ​യാ​ണ് ഡോ. ​വൈ​ര​മ​ൺ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം ക​മ്മി​ഷ​ന്‍റെ വൈ​സ് ചെ​യ​റാ​യി സ്ഥാ​ന​മേ​റ്റു. ഇ​പ്പോ​ൾ ഏ​ഴം​ഗ ക​മ്മി​ഷ​ണ​ർ​മാ​രു​ടെ ചെ​യ​ർ​മാ​നാ​യി കൂ​ടു​ത​ൽ അ​ധി​കാ​ര​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മു​ള്ള ചു​മ​ത​ല​യി​ലേ​ക്ക് അ​ദ്ദേ​ഹം പ്ര​വേ​ശി​ച്ചു.

സി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ്ളാ​റ്റ്, സൈ​റ്റ് പ്ലാ​ൻ, സോ​ണിം​ഗ് കേ​സു​ക​ൾ സി​റ്റി​യു​ടെ ച​ട്ട​പ്ര​കാ​ര​വും സാ​ങ്കേ​തി​ക നി​ർ​ദേ​ശം അ​നു​സ​രി​ച്ചും ആ​ണോ എ​ന്ന് പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് പ്ലാ​നിം​ഗ് ആ​ൻ​ഡ് സോ​ണിം​ഗ് ക​മ്മി​ഷ​നാ​ണ്.


സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​റും മ​ല​യാ​ളി​യു​മാ​യ കെ​ൻ മാ​ത്യു വൈ​ര​മ​ണി​നെ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി​യു​ടെ ചാ​ർ​ട്ട​ർ റി​വ്യൂ ക​മ്മി​ഷ​നി​ലെ ഒ​രു അം​ഗ​മാ​യും നി​യ​മി​ച്ചു. സി​റ്റി ചാ​ർ​ട്ട​റിം​ഗ് അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഏ​ഴു അം​ഗം​ങ്ങ​ളാ​ണ് ഈ ​ക​മ്മി​ഷ​നി​ൽ ഉ​ള്ള​ത്. അ​വ​ർ സി​റ്റി​യു​ടെ ചാ​ർ​ട്ട​ർ പ​രി​ശോ​ധി​ച്ചു അ​തി​ൽ എ​ന്തെ​ങ്കി​ലും ഭേ​ദ​ഗ​തി​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ സി​റ്റി കൗ​ൺ​സി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.
">