ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: ജേ​ക്ക​ബ് സൈ​മ​ൺ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ
Wednesday, October 22, 2025 11:51 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് 2026-27 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് ജേ​ക്ക​ബ് സൈ​മ​ൺ (ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ), പീ​റ്റ​ർ നെ​റ്റോ, മാ​ത്യു കോ​ശി (അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ​മാ​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​മാ​സം 31നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. ഭ​ര​ണ​സ​മി​തി​യെ സ​മ​വാ​യ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലേ​റ്റ​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.


അ​തി​നു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും മു​ൻ ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.
">