ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ്‍ യു​വ​ജ​നോ​ത്സ​വം ഒ​ക്ടോ​ബ​ർ 19ന്; ​ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Wednesday, September 18, 2019 10:52 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ്‍ യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഫോ​മാ മി​ഡ് അ​റ്റ് ലാ​ന്‍റി​ക് റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബി തോ​മ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് ചാ​ണ്ടി, ആ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ തോ​മ​സ് ഏ​ബ്രാ​ഹാം, ട്ര​ഷ​റാ​ർ ജോ​സ​ഫ് സ​ക്ക​റി​യാ, പി.​ആ​ർ. ഓ. ​രാ​ജു ശ​ങ്ക​ര​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

2019 ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ വൈ​കി​ട്ട് 8 വ​രെ ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് (608 Welsh Road , Philadelphia , PA 19115 ) യു​വ​ജ​നോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

പെ​ൻ​സി​ൽ​വാ​നി​യാ, ന്യൂ​ജേ​ഴ്സി, ഡെ​ല​വെ​യ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ക​ലാ​പ്ര​തി​ഭ​യു​ള്ള ഏ​തൊ​രു മ​ല​യാ​ളി​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന വി​ജ​യി​ക​ൾ​ക്ക് 2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ റോ​യ​ൽ ക്രൂ​സ് ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു അ​ര​ങ്ങേ​റു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. അ​തി​ലെ വി​ജ​യി​ക​ൾ​ക്ക് ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം, ജൂ​നി​യ​ർ ക​ലാ​പ്ര​തി​ഭ, ജൂ​നി​യ​ർ ക​ലാ​തി​ല​കം പ​ട്ട​ങ്ങ​ളും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ക്കു​ന്ന​താ​ണ്.

യു​വ​ജ​നോ​ത്സ​വ​ത്തി​ലെ മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ൾ പ്രാ​യം അ​നു​സ​രി​ച്ച് ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ചി​രി​ക്കു​ന്നു. ഗ്രൂ​പ്പ് എ​യി​ൽ അ​ഞ്ചു മു​ത​ൽ എ​ട്ടു വ​യ​സു വ​രെ​യും ഗ്രൂ​പ്പ് ബി​യി​ൽ ഒ​ൻ​പ​തു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യും ഗ്രൂ​പ്പ് സി​യി​ൽ 11 മു​ത​ൽ 16 വ​യ​സു​വ​രെ​യും ഗ്രൂ​പ്പ് ഡി​യി​ൽ 17 മു​ത​ൽ 23 വ​യ​സു വ​രെ​യും ഗ്രൂ​പ്പ് ഇ​യി​ൽ 25 വ​യ​സി​നു മു​ക​ളി​ലേ​ക്ക് എ​ന്ന ക്ര​മ​ത്തി​ലാ​ണ് വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​ത വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ലൈ​റ്റ് മ്യൂ​സി​ക്, സി​നി​മാ​റ്റി​ക്, ക്ലാ​സ്സി​ക്ക​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഉ​പ​ക​ര​ണ സം​ഗീ​ത വി​ഭാ​ഗ​ത്തി​ൽ ത​ബ​ല, മൃ​ദം​ഗം, ഡ്രം​സ്, ഫ്ലൂ​ട്ട്, വ​യ​ലി​ൻ, പി​യാ​നോ ഗി​റ്റാ​ർ എ​ന്നി​വ​യോ​ടൊ​പ്പം, വി​ൻ​ഡ് ആ​ൻ​ഡ് സ്ട്രിം​ഗ് തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മി​മി​ക്രി, മോ​ണോ ആ​ക്റ്റ് എ​ന്നി​വ​യും മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

നൃ​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ ക്ലാ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക്, ഫോ​ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​കാം​ഗ മ​ത്സ​ര​ങ്ങ​ളും ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും, ക്ലാ​സി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഭാ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി എ​ന്നി​വ​യും ഒ​പ്പ​ന, തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 2019 ഒ​ക്ടോ​ബ​ർ 13നു ​മു​ൻ​പാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ വ​ഴി MATalentfest.com എ​ന്ന വെ​ബ് സൈ​റ്റി​ൽ കൂ​ടി​യും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡെ​ല​വെ​യ​ർ, പെ​ൻ​സി​ൽ​വാ​നി​യ, ന്യൂ ​ജേ​ഴ്സി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി പ്ര​തി​ഭ​ക​ളെ​യും യു​വ​ജ​നോ​ത്സ​വ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് ഏ​ബ്രാ​ഹാം(​ആ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ: 267 235 8650 , ബോ​ബി തോ​മ​സ് ( റീ​ജി​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ) 862 812 0606 , തോ​മ​സ് ചാ​ണ്ടി (സെ​ക്ര​ട്ട​റി) 201 446 5027, ജോ​സ​ഫ് സ​ക്ക​റി​യാ (ട്ര​ഷ​റ​ർ ) 215 252 0443, രാ​ജു ശ​ങ്ക​ര​ത്തി​ൽ (പി​ആ​ർ​ഒ) 215 681 9852 .

റി​പ്പോ​ർ​ട്ട്: രാ​ജു ശ​ങ്ക​ര​ത്തി​ൽ