ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്റർ കേരളപിറവി ദിനാഘോഷം നവംബർ ഒന്നിന്
Thursday, October 10, 2019 8:18 PM IST
ന്യൂയോർക്ക്: ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ കേരളപിറവി ദിനാഘോഷവും പൊതുയോഗവും നവംബർ ഒന്നിന് (വെള്ളി) വൈകുന്നേരം 6യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റസ്റ്ററന്‍റിൽ നടക്കും.

2007 മുതൽ വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ച് സുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ, രജിസ്റ്റർ ചെയ്ത ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ്.

കേരളപിറവി ദിനാഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ജോസ് മലയിൽ, വൈസ് പ്രസിഡന്‍റ് ജിനു മാത്യു, സെക്രട്ടറി ആഷിഷ് ജോസഫ്, ട്രഷറർ അഭിലാഷ് ജോർജ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി