ചാക്കോച്ചന്‍ മറ്റത്തിപ്പറമ്പില്‍, ബിനി തെക്കനാട്ട് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റഴ്‌സ്
Sunday, October 13, 2019 3:02 PM IST
ഷിക്കാഗോ : നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ ഷിക്കാഗോയില്‍ 2019 നവംബര്‍ 1, 2, 3 തീയതികകളില്‍ നടക്കുന്ന കെസിവൈഎല്‍ എന്ന ക്‌നാനായ യുവജന പ്രസ്ഥാനത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷത്തിന്റെ നെടുംതൂണായ കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റിയുടെ കോര്‍ഡിനേറ്റേഴ്‌സ് ആയി ഷിക്കാഗോയുടെ കലാസാംസ്‌കാരികസാമൂഹ്യ രംഗത്തെ സാന്നിദ്ധ്യമായ ചാക്കോ മറ്റത്തിപ്പറമ്പില്‍, ഷിക്കാഗോയിലെ സ്ത്രീസമൂഹത്തിന്റെ മുന്നണി പ്രവര്‍ത്തകയും നല്ലൊരു സംഘാടകയും, കലാകാരിയുമായ ബിനി തെക്കനാട്ടുമാണ്.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജൂബിലി സംഗമത്തിന്റെ കള്‍ച്ചര്‍ പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു എന്ന് ഇരുവരും സംയുക്തമായി പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം