നോർത്ത് ടെക്സസ് ചുഴലി ദുരന്തം ; ഫെഡറൽ സഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 13
Tuesday, November 19, 2019 8:57 PM IST
ഡാളസ്: ഒക്ടോബറിൽ ഡാളസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നാശം സംഭവിച്ചവർക്ക് ഫെഡറൽ സഹായം വേണ്ടവർ 2020 ജനുവരി 12നു മുമ്പു അപേക്ഷ സമർപ്പിക്കണമെന്ന് എസ്ബിഎ അഡ്മിനിസ്ട്രേറ്റർ ക്രിസ്റ്റഫർ പിൽക്കർട്ടൺ അറിയിച്ചു.

നവംബർ 18 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഒക്ടോബർ 20 നുണ്ടായ ടൊർണാഡോയിൽ 2 ബില്യൺ ഡോളറിന്‍റെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് കടം നൽകുമെന്ന് സ്മോൾ ബിസിനസ് അഡ്മിനിട്രേഷൻ അറിയിച്ചു.

2,00,000 ഡോളർ വരെ വീട് നഷ്ടപ്പെട്ടവർക്കും 40000 ഡോളർ വരെ പേഴ്സണൽ പ്രോപ്പർട്ടിക്കും കടം ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.ചെറുകിട വ്യവസായികൾക്ക് ഫെഡറൽ ഡിസാസ്റ്റർ ലോൺ ലഭിക്കുന്നത് സാമ്പത്തിക തകർച്ചയെ നേരിടാൻ സഹായിക്കും. നോർത്ത്‌വെസ്റ്റ് ഡാളസ് ബാക്‌മാൻ ലേക്ക് ബ്രാഞ്ച് ലൈബ്രററിയിൽ അപേക്ഷകൾ സ്വീകരിക്കും.

വിവരങ്ങൾക്ക് disasterloan.sba.gov/ela എന്ന വെബ് സൈറ്റ് പരിശോധിക്കുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ