കെ. ഗോപിനാഥന്‍ നായര്‍ നിര്യാതനായി
Sunday, December 8, 2019 12:53 PM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ലൈഫ് മെമ്പറും മുന്‍ സെക്രട്ടറിയുമായിരുന്ന കെ ഗോപിനാഥന്‍ നായര്‍ (75) ഡിസംബര്‍ ഏഴിനു ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നിര്യാതനായി.

പരേതന്‍ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം കുടുംബ സമേതം ബ്രൂക്ക്‌ലിനില്‍ താമസിച്ചുവരികയായിരുന്നു. ഭാര്യ: ലീലാ ഗോപിനാഥ്, മക്കള്‍: സ്വപ്നാ നായര്‍, സ്മിതാ നായര്‍.

ഡിസംബര്‍ ഒമ്പതിനു തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയും, വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെയും തോമസ് എഫ് ഡാല്‍ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (Thoms F. Dalton Funeral Home, 125 Hillside Ave, North New Hyde Park, NY-11040) പ്രാര്‍ത്ഥന ഉണ്ടായിരിക്കും.

ഡിസംബര്‍ പത്തിനു ചൊവ്വാഴ്ച്ച രാവിലെ എട്ടു മുതല്‍ ഇതേ സ്ഥലത്ത് പ്രാര്‍ത്ഥനയും, തുടര്‍ന്ന് പത്തു മുതല്‍ 10.30 വരെ അന്തിമ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതാണ് (All Souls Crematorium, 72-02 Astoria Blvd, South East Elmhurst, NY 11370).

ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി കരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ നായര്‍ 646 574 2413, അശോക് നായര്‍ 732 403 4464.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍