മഞ്ഞിനിക്കര പെരുന്നാള്‍ 2020 ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ
Saturday, January 18, 2020 3:49 PM IST
മഞ്ഞിനിക്കര മോര്‍ ഇഗ്‌നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പത്രിയര്‍കീസ് ബാവായുടെ എണ്‍പത്തി ഏട്ടാമത് ദുക്‌റോനോ പെരുന്നാള്‍ 2020 ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ മഞ്ഞിനിക്കര ദയറായില്‍ ആഘോഷിക്കും.

ഫെബ്രുവരി രണ്ടിനു ഞായറാഴ്ച മഞ്ഞിനിക്കര ദയറായില്‍ രാവിലെ എട്ടിനു അഭി:മോര്‍ മിലിത്തിയോസ് യുഹാനോന്‍, അഭി:മോര്‍ തേവോദോസിയോസ് മാത്യൂസ്, അഭി:മോര്‍ അത്താനാസിയോസ് ഏലിയാസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാനക്ക് ശേഷം പാത്രിയര്‍ക്കാ സുവര്‍ണ പതാക മഞ്ഞിനിക്കര ദയറായില്‍ ഉയര്‍ത്തപ്പെടും. അന്നേ ദിവസം യാക്കോബായ സഭയിലെ മലങ്കരയിലെ എല്ലാ പള്ളികളിലും പത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നു വൈകീട്ട് ആറിനു പരിശുദ്ധ കബറിടത്തില്‍ നിന്നും ആഘോഷമായി കൊണ്ടുപോകുന്ന പതാക ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ അഭി: അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതുമായിരിക്കും.

ഫെബ്രുവരി മൂന്നാംതീയതി തിങ്കളാഴ്ച വൈകീട്ട് ഏഴിനു തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി: യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി മൂന്നിനു റവ. ഫാ. റജി മാത്യു ചിറയില്‍ (മോര്‍ ഗ്രിഗോറിയന്‍ ഗോസ്പല്‍ ടീം നിരണം ഭദ്രാസനം), ഫെബ്രുവരി നാലിനു റവ. ഫാ. ഗീവര്‍ഗീസ് നടമുറിയില്‍ കോട്ടയം, ഫെബ്രുവരി അഞ്ചിനു റവ. ഫാ. ബിമേഷ് ബിനോയി മംഗലംഡാം തൃശൂര്‍, എന്നിവര്‍ വചന ശുശ്രുഷ നടത്തും.

ഫെബ്രുവരി നാലിനു രാവിലെ 9.30 ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗത്തില്‍ അഭിവന്ദ്യ മോര്‍ പീലക്‌സിനോസ് സക്കറിയ മെത്രാപ്പോലീത്ത (മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം തൂത്തൂട്ടി ) പ്രസംഗിക്കും.

ഫെബ്രുവരി അഞ്ചിനു വൈകീട്ട് ആരിനു സൗജന്യ വസ്ത്ര വിതരണം പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് െഎഎസ് നിര്‍വഹിക്കും.

മലങ്കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറപ്പെട്ട പതിനായിരക്കണക്കിനു കാല്‍നട തീര്‍ഥാടകരെ ഫെബ്രുവരി ഏവിനു മൂന്നു മണിമുതല്‍ ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ നിന്നും അഭി: മെത്രാപ്പോലീത്തമാരും മോര്‍ സ്‌തേപ്പനോസ് കത്തീഡ്രല്‍ ഇടവകക്കാരും സമീപ ഇടവകാഗങ്ങളും ചേര്‍ന്ന് സംയുക്തമായി സ്വീകരിച്ച് പരിശുദ്ധ കബറിടത്തിലേക്ക് ആനയിക്കും.

'മഞ്ഞിനിക്കരെ ബാവായേ..ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനം വയനാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, മൂന്നാര്‍, എറണാകുളം, കോട്ടയം, കൂടല്‍, വകയാര്‍, വാഴമുട്ടം, തുമ്പമണ്‍, കൊല്ലം, കുണ്ടറ, കട്ടപ്പന, റാന്നി, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പിറവം തുടങ്ങി അറുന്നൂറിലേറെ സംഘങ്ങള്‍ കോട്ടയം, തിരുവല്ല, ആറന്മുള വഴി വെള്ളിയാഴ്ച വൈകീട്ട് മഞ്ഞിനിക്കരയില്‍ എത്തുമ്പോള്‍ പരിശുദ്ധ പിതാവിന്റെ കബറിടവും പരിസരവും തീര്‍ത്ഥാടകരെ കൊണ്ട് നിറയും.

ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബെസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേത്രിത്വത്തില്‍ അന്നേ ദിവസം സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം 6 മണിക്ക് തീര്‍ഥാടന സമാപന സമ്മേളനം ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ പത്രിയര്‍കീസ് ബാവായുടെ പ്രധിനിധി ഉദ്ഘാടനം ചെയ്യും. യാക്കോബായ സുറിയാനി സഭയിലെ എല്ലാ അഭി: മെത്രാപ്പോലീത്താമാരും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കന്മാരും പങ്കെടുക്കും. അഭി : മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രപ്പോലീത്ത (യാക്കോബായ സുറിയാനി സഭ മെത്രപ്പോലീത്തന്‍ ട്രസ്റ്റി ) അനുഗ്രഹ പ്രഭാഷണം നടത്തും.

അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്‍ഡേ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്കുള്ള 'ടമശി േഋഹശമ െകകക' ഗോള്‍ഡ് മെഡല്‍ ദാനം പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും, തീര്‍ഥാടക സമൂഹത്തിനുള്ള അവാര്‍ഡുകള്‍ മോര്‍ ദീയസ്‌ക്കോറോസ് കുറിയാക്കോസ് മെത്രാപ്പോലീത്തായും, തുമ്പമണ്‍ ഭദ്രാസനത്തിന്റെ അവാര്‍ഡുകള്‍ യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും വിതരണം ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കര്‍ ആശംസകള്‍ അര്‍പ്പിക്കും. സമ്മേളനത്തിനു ശേഷം മോറാന്റെ കബറിടത്തില്‍ അഖണ്ട പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

എട്ടാം തീയതി പുലര്‍ച്ചെ മൂന്നിനു മഞ്ഞിനിക്കര മോര്‍ സ്‌തെപ്പാനോസ് കത്തീഡ്രലില്‍ യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും ദയറാ പള്ളിയില്‍ രാവിലെ 5.30 ന് മോര്‍ ഗ്രിഗോറിയോസ് ജോസഫ്, മോര്‍ പീലക്‌സിനോസ് സക്കറിയ, മോര്‍ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും എട്ടിനു പരിശുദ്ധ പത്രിയര്‍കീസ് ബാവായുടെ പ്രധിനിധിയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മോറാന്റെ കബറിടത്തിലും മോര്‍ യൂലിയോസ് എലിയാസ് ബാവ, മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഓസ്ത്താത്തിയോസ് ബെന്യാമിന്‍, മോര്‍ യൂലിയോസ് കുറിയാക്കോസ് എന്നീ തിരുമേനിമാരുടെ കബറിടത്തിലും ധൂപ പ്രാര്‍ത്ഥനയും 10.30 നു പ്രദിക്ഷണവും ആശിര്‍വാദത്തോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. ഫെബ്രുവരി 14,15 തീയതികളില്‍ പുണ്യ ശ്ലോകനായ മോര്‍ യൂലിയോസ് എലിയാസ് ബാവയുടെ അന്‍പത്തിഎട്ടാമത് ദുഖറൊനൊ പെരുന്നാളും മഞ്ഞിനിക്കര ദയറായില്‍ കൊണ്ടാടുന്നു.

പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനായി അഭി:അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും, ടി.സി. എബ്രഹാം കോര്‍എപ്പിസ്‌കോപ്പ തേക്കാട്ടില്‍ വൈസ് ചെയര്‍മാനായും കമാണ്ടര്‍ ടു.യു. കുരുവിള (ജനറല്‍ കണ്‍വീനര്‍) ജേക്കബ് തോമസ് കോര്‍എപ്പിസ്‌കോപ്പ മാടപ്പാട്ട് (കണ്‍വീനര്‍) എന്നിവരും, ബിനു വാഴമുട്ടം പബ്ലിസിറ്റി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.

ഫെബ്രുവരി 7,8 തീയതികളില്‍ പെരുന്നാള്‍ പരിപാടികള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് തത്സമയം കാണുന്നതിനായി മലങ്കര വിഷന്‍ ടിവിയില്‍ തത്സമയം സംപഷ്രേണം ചെയ്യുന്നതാണ്.www.malankaravision.com

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര