ഐഎപിസി അറ്റ്ലാന്‍റ ചാപ്റ്റർ: അലക്സ് തോമസ് പ്രസിഡന്‍റ്, ജോമി ജോർജ് സെക്രട്ടറി
Monday, February 24, 2020 11:08 PM IST
അറ്റ്ലാന്‍റ: ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്‍റെ (ഐഎപിസി) അറ്റ്ലാന്‍റ ചാപ്റ്ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അലക്സ് തോമസ് (പ്രസിഡന്‍റ്), സാബു കുരിയൻ (വൈസ് പ്രസിഡന്‍റ്), ജോമി ജോർജ് (സെക്രട്ടറി), തോമസ് കല്ലടാന്തിയിൽ (ജോയിന്‍റ് സെക്രട്ടറി), ഗ്രേസി തര്യൻ (ട്രഷറര്‍), ജോസഫ് വറുഗീസ് (ജോയിന്‍റ് ട്രഷറർ ) എന്നിവരെയും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി ഡോമിനിക് ചക്കോണൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായി ഹർമീത് സിംഗ് , ആനി വർഗീസ് , റോയി അഗസ്റ്റിൻ, ഫിലിപ്പ് തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട അലക്സ് തോമസ്, ജോർജിയ സ്റ്റേറ്റിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ പ്രമുഖ വ്യക്തിയും ചാർലറ്റ്‌വിൽ മലയാളി അസോസിയേഷന്‍റെ 2006-2007 കാലഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റുമായിരുന്നു. 2018 ലെ ഐഎപിസി അറ്റ്ലാന്‍റ ചാപ്റ്റർ വൈസ് പ്രസിഡന്‍റ് ആയിരുന്നു. റിപ്പോർട്ടർ ചാനൽ, ജയ് ഹിന്ദ്‌വാർത്ത എന്നിവ‍യടുെ അറ്റ്ലാന്‍റ കോഓർഡിനേറ്റർ, എഎആർ പി യുടെ ജോർജിയയിലെ ഇൻസ്ട്രക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്‍റ് സാബു കുര്യൻ ഇന്ത്യൻ സമൂഹത്തിലെ അറിയപ്പെടുന്ന പൊതുക്കാര്യ പ്രസക്തനാണ്. സാമൂഹ്യ സേവനത്തിനുവേണ്ടി സദാ ജാഗരൂകനായിരിക്കുന്ന സാബു, പൊതുതാല്പര്യങ്ങൾക്കുവേണ്ടി നിസ്വാർഥമായി സാമ്പത്തിക സഹായ സഹകരണങ്ങൾ ചെയ്യുകയും മറ്റുള്ളവരുടെ തൊഴിൽമേഖലകളിൽ ഉന്നമനത്തിനായി തന്റെ പ്രാഗല്ഭ്യങ്ങൾ ലഭ്യമാക്കുന്നതിൽ എന്നും സഹായി ആയിരുന്നിട്ടുണ്ട്. തന്റെ സാമൂഹ്യ പ്രവത്തനങ്ങളെ ആദരിച്ചു മുൻ കേരളാ ധനകാര്യമന്ത്രി കെ.എം. മാണിയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോമി ജോർജ് വർഷങ്ങളായി ബിസിനസ്‌ രംഗത്തു തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ആളാണ്. ജോമിയുടെ ആഡംബര ട്രാൻസ്‌പോർട്ടേഷൻ ശൃംഖല വിവിധ വ്യാപാര ഫിലിം സ്റ്റുഡിയോകളാൽ അംഗീകാരം നേടിയിട്ടുള്ളതാണ് . ഇതോടൊപ്പം അറ്റലാന്റയിലെ പത്രമാധ്യമ മേഖലയിലും കോളംനിസ്റ്റായും അറിയപ്പെടുന്നതിനോടൊപ്പം, ആഗോളതലത്തിൽ നിസഹായരെ സഹായിക്കുന്ന പരോപകാരപ്രദമായ പല കാരുണ്യപ്രവർത്തനങ്ങളിലും പങ്കുചേരുന്നതിൽ തല്പരനാണ്.

ജോയിന്‍റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട തോമസ് കല്ലടാന്തിയിൽ ഫോട്ടോ/വീഡിയോഗ്രാഫി മേഖലകളിലെ അറിയപ്പെടുന്ന ബഹുമുഖപ്രതിഭയാണ്. മുൻപ് ന്യൂയോർക്കിൽ ആയിക്കുമ്പോൾത്തന്നെ വിവിധ മാധ്യമങ്ങളിൽ തൻറെ പ്രവർത്തനമികവ് തെളിയിച്ചിട്ടുള്ള തോമസ്, അറ്റ്ലാന്റയിലെ സാമൂഹ്യപ്രവർത്തനങ്ങളിൽ വളരെ സജീവമാണ് .

അറ്റ്ലാന്റാ ചാപ്റ്ററിന്‍റെ ട്രഷറർ പദവിയിൽ തിരഞ്ഞെടുക്കപ്പെട്ടത് മറ്റൊരു സാമൂഹ്യ പ്രവർത്തകയായ ഗ്രേസി തര്യൻ ആണ്. 'അമ്മ' എന്നറിയപ്പെടുന്ന മലയാളി അസോസിയേഷന്റെ സെക്രട്ടറി ആയും "സേവികസംഘ" ത്തിന്റെ ട്രഷറർ ആയും ദീർഘകാലം സേവനം ചെയ്തിട്ടുള്ള ഗ്രേസി. ഇന്ത്യൻ സമൂഹത്തോടുള്ള സേവനതല്പരതയും സമർപ്പണബോധവും ഐഎപിസിക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

ജോയിന്‍റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വർഗീസ് മികച്ച ബിസിനസ് പാരമ്പര്യമുള്ള പത്രപ്രവർത്തകനാണ് . ഐഎപിസി അറ്റ്ലാന്‍റ യുടെ ട്രഷറർ ആയിരുന്ന ജോസഫ് ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ ട്രഷറർ കൂടിയാണ്. മെഡിക്കൽ ഉപകരണങ്ങളുടെ എക്സിക്യൂട്ടീവ് മെയിന്‍റനൻസ് മാനേജർ എന്ന പദവിയിൽ മികച്ച സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ജോസഫിന്‍റെ കുടുംബം "കെ വി എഴുത്താശാൻ" എന്ന സ്ഥാനപ്പേര് അഭിമാനപൂർവം നിലനിർത്തുന്നു.

അറ്ലാന്റാ ചാപ്റ്ററിന്റെ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോമിനിക് ചാക്കോനാൽ. ഐ എപിസിയുടെ ആദ്യാകാലാംഗവും, ഇവിടുത്തെ മികച്ച മലയാളി അസസിയേഷനായ "അമ്മ " യുടെ 2020 ലെ പ്രസിഡന്‍റുമാണ് .ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ കൂട്ടായ പ്രവർത്തനങ്ങളിൽ എന്നും തന്‍റെ സജീവസാന്നിധ്യം നിലനിർത്തുന്ന ഡൊമിനിക് മാധ്യമരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു.

അഡ്വൈസറി ബോർഡ് അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ഹർമീത് സിംഗ് മികച്ച സാമൂഹ്യ പ്രവർത്തകനും ബിസിനസ് സംരംഭകനുമാണ് .2019 ലും ചാപ്റ്ററിന്റെ അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്ന ഹെർമീത് ഒരു സാമ്പത്തിക വിദഗ്ധനും സാമൂഹ്യപരിഷ്കർത്താവുമാണ് .

ഇന്ത്യൻ എക്സ്പ്രസ് പത്രമാധ്യമത്തിലൂടെ തന്റെ അച്ചടിമാധ്യമ രംഗത്തെ അനുഭവസമ്പത്തുമായിട്ടാണ് ആനി വർഗീസ് , അഡ്വൈസറി ബോർഡ് അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പത്രമാധ്യമരംഗത്തും സാമൂഹ്യസേവനരംഗത്തും സജീവമായിരിക്കുന്ന ആനി വർഗീസ് ഐഎപിസിയുടെ പ്രവർത്തനങ്ങളിൽ ഒരു മുതൽക്കൂട്ടായിരിക്കും.

ന്യൂട്ടൺ കൗണ്ടി സ്‌കൂൾ സിസ്റ്റത്തിലെ അധ്യാപകനായ റോയി അഗസ്റ്റിൻ, സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ലക്ഷ്യവുമായി ട്ടാണ് അഡ്വൈസറി അംഗമായിരിക്കുന്നത് .

അഡ്വൈസറി ബോർഡിലെ മറ്റൊരംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ഫിലിപ്പ് തോമസ്, ട്രാവൽ ആൻഡ് ടൂറിസം മേഖലയിലൂടെ ഇന്തോ അമേരിക്കൻ സാമൂഹ്യരംഗത്ത് സജീവമായി നിൽക്കുന്ന പ്രതിഭാശാലിയാണ്.

ഐഎപിസിയുടെ 2020 ലെ പുതിയ സാരഥികളെ ഐഎപിസി ചെയർമാൻ ഡോ.ജോസഫ് ചാലിൽ, നാഷണൽ ജനറൽ സെക്രട്ടറി മാത്തുക്കുട്ടി ഈശോ, ബോർഡ് മെമ്പർ മിനി നായർ തുടങ്ങിയവർ അനുമോദിച്ചു.

റിപ്പോർട്ട് :ഡോ. മാത്യു ജോയിസ്