ഷി​ക്കാ​ഗോ സി​റ്റി പോ​ലീ​സ് മേ​ധാ​വി​യാ​യി മു​ൻ ഡാ​ള​സ് ചീ​ഫ് ചു​മ​ത​ല​യേ​ൽ​ക്കും
Saturday, April 4, 2020 2:05 AM IST
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സി​റ്റി​ക​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന ഷി​ക്കാ​ഗോ സി​റ്റി​യു​ടെ പോ​ലീ​സ് സേ​നാ​മേ​ധാ​വി​യാ​യി മു​ൻ ഡാ​ള​സ് പോ​ലീ​സ് ചീ​ഫ് ഡേ​വി​ഡ് ബ്രൗ​ണി​നെ (59) നി​യ​മി​ക്കു​ന്നു​വെ​ന്ന് മേ​യ​ർ ലോ​റി ലൈ​റ്റ് ഫു​ട്ട് ഏ​പ്രി​ൽ 2 വ്യാ​ഴാ​ഴ്ച ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഇ​പ്പോ​ൾ ഷി​ക്കാ​ഗോ​യു​ടെ ക്ര​മ​സ​മാ​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​ന് ഏ​റ്റ​വും യോ​ഗ്യ​നാ​യ വ്യ​ക്തി​യാ​ണ് ഡേ​വി​ഡ് ബ്രൗ​ണെ​ന്നു മേ​യ​ർ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു ഷി​ക്കാ​ഗോ പോ​ലീ​സ് ഫോ​ഴ്സി​ലെ ഒ​രു അം​ഗം മ​രി​ച്ചു​വെ​ന്ന് മേ​യ​ർ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​നു ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പു​തി​യ ചീ​ഫി​നെ മേ​യ​ർ നി​യ​മി​ച്ച​ത്. താ​ൽ​ക്കാ​ലി​ക പോ​ലീ​സ് ചീ​ഫി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ചാ​ർ​ലി ബൈ​ക്കി​ൽ നി​ന്നും ഡേ​വി​സ് ബ്രൗ​ണ്‍ സി​റ്റി​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. അ​വ​സാ​ന മൂ​ന്നു പേ​രു​ടെ ലി​സ്റ്റി​ൽ നി​ന്നാ​ണ് ഡേ​വി​ഡ് ബ്രൗ​ണ്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

2016 ൽ ​ഡാ​ള​സ് പൊ​ലീ​സ് ചീ​ഫാ​യി റി​ട്ട​യ​ർ ചെ​യ്ത ഡേ​വി​ഡ് ബ്രൗ​ണ്‍ നി​ര​വ​ധി പ​രി​ഷ്ക്കാ​ര​ങ്ങ​ൾ ഡാ​ല​സ് പൊ​ലീ​സ് സേ​ന​യി​ൽ വ​രു​ത്തി​യി​രു​ന്നു. 30 വ​ർ​ഷ​ത്തെ പോ​ലീ​സ് സേ​ന​യി​ലെ പ​രി​ച​യം ഷി​ക്കാ​ഗോ സി​റ്റി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നു മേ​യ​ർ പ​റ​ഞ്ഞു. ഷി​ക്കാ​ഗോ​യു​ടെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം കു​റ്റ​മ​റ്റ​താ​ക്കി മാ​റ്റു​ന്ന​തി​ന് ഡേ​വി​ഡ് ബ്രൗ​ണി​നു ക​ഴി​യു​മെ​ന്നും മേ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ