സണ്ണിവെൽ ടൗൺ മേയറുടെ പിതാവ് വർക്കി ജോർജ് നിര്യാതനായി
Sunday, May 31, 2020 9:43 AM IST
ഡാളസ്:സണ്ണിവെൽ ടൗൺ മേയർ സജി പി. ജോർജിന്‍റെ പിതാവ് തിരുവല്ല പൂവേലിൽ വർക്കി ജോർജ് (90) സണ്ണിവെൽ ടൗണിലെ വസതിയിൽ നിര്യാതനായി. സംസ്കാരം മേയ് 31 നു (ഞായർ) ഉച്ചയ്ക്ക് ഒന്നിന് ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ചിൽ ശുശ്രൂഷകൾക്കുശേഷം മൂന്നിന് ഹോണോർ ഗാർഡൻ ഓഫ് ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ (500 US 80, Sunnyvale, TX ). 2.30 മുതൽ 3.00 വരെ ഡ്രൈവ് ബൈ വിസിറ്റേഷൻ ക്രമീകരിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ അമ്മിണി. മറ്റുമക്കൾ: സുജ മാത്യു (സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച്), സുമ ആൻഡ് സാം (ഇന്ത്യ).

തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗർ മിൽസ് സ്ഥാപനത്തിൽ മെക്കാനിക്കൽ സൂപ്പർവൈസറായി 40 വർഷക്കാലം സേവനം ചെയ്തിട്ടുണ്ട്.

ഇടവക ജനങ്ങളുടെയ കുടുംബ മിത്രങ്ങളുടെയും സൗകര്യ പ്രകാരം സംസ്കാര ചടങ്ങുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവ് ആയി കാണാവുന്നതാണ്.

www.hughesftc.com/obituary/George-Varkey?fbclid=IwAR2W-MY17ceeliSymNzXBfD65dZE_-6GkodKIndPNPiOsErYwEzZemFmvnw

റിപ്പോർട്ട്: എബി മക്കപ്പുഴ