ഐഎപി സി ഹൂസ്റ്റൺ - ജെയിംസ്‌ കൂടൽ പ്രസിഡന്റ്‌, സൈമൺ വാളാച്ചേരിൽ ജനറൽ സെക്രട്ടറി
Saturday, June 6, 2020 11:30 AM IST
ഹൂസ്റ്റൺ ‌: ഹൂസ്റ്റൺ ഇൻഡോ അമേരിക്കൻ പ്രസ് ക്ളബ്ബിന്‍റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജെയിംസ് കൂടൽ (പ്രസിഡന്റ് ),സുരേഷ് രാമകൃഷ്ണൻ (വൈസ് പ്രസിഡണ്ട്), സൈമൺ വളാച്ചേരി (ജനറൽ സെക്രട്ടറി ),റെനി കവലയിൽ (ജോയിന്റ് സെക്രട്ടറി),സത്യജിത്ത് (ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

അഡ്വൈസറി ബോർഡ്‌ ചെയർമാനായി ഈശോ ജേക്കബിനെയും, വൈസ് ചെയർമാനായി ജേക്കബ്ബ് കുടശനാടിനെയും അഡ്വൈസറി ബോര്‍ഡ്അംഗങ്ങളായി ഡോ .ചന്ദ്രാ മിറ്റൽ ,ജോസഫ് പൊന്നൊളി , ആൻഡ്രൂ ജേക്കബ് ,തോമസ് സ്റ്റീഫൻ ,സി ജീ ഡാനിയേൽ, ജോജി ജോസഫ് ,ഷിബി റോയി എന്നിവരേയും തെരെഞ്ഞെടുത്തു .

പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടൽ 35 വർഷമായി സാമൂഹിക സാംസ്ക്കാരിക മാധ്യമ രംഗത്ത് സജീവമാണ്.ജയ്‌ഹിന്ദ്‌ ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന വിഷൻ അറേബ്യാ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ആയിരുന്നു .ഗ്ലോബൽ ഇന്ത്യ മീഡയ ലിമിറ്റഡ് മാനേജിങ് എഡിറ്റർ ,നേര്കാഴ്ച്ച ഓൺലൈൻ എഡിറ്റർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു .വിവിധ മാധ്യമങ്ങളിലെ എഴുത്തുകാരൻ കൂടിയായ ജെയിംസ്‌ കൂടൽ വേൾഡ് മലയാളീ കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഇന്ത്യൻ .ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ് ,പത്തനംതിട്ട കെ കരുണാകരൻ പാലിയേറ്റീവ് കെയർ സെന്റർ ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു .2019 ൽ ഹൂസ്റ്റണിൽ നടന്ന ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ജനറൽ കൺവീനർ ആയിരുന്നു .ഹ്യൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന എംഎസ്‌ജെ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ജെയിംസ്‌ കൂടൽ.

വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുരേഷ് രാമകൃഷ്ണൻ പ്രമുഖ ബിസിനസുകാരനും സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും ആണ് .ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ ജനറൽ സെക്രെട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് .ഇൻഡോ അമേരിക്കൻ ബിസിനസ് ഫോറത്തിന്റെ ചെയർമാനായി പ്രവർത്തിക്കുന്നു .

ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സൈമൺ വളാച്ചേരി നേർക്കാഴ്ച്ച പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ആണ് . വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ മീഡിയ ഫോറം ചെയർമാനും ആണ് .

ജോയിന്റ് സെക്രട്ടറി റെനി കവലയിൽ പ്രമുഖ പ്രവാസി എഴുത്തുകാരനും സാംസ്കാരിക മാധ്യമരംഗത്ത് വ്യക്തി മുദ്രപ്പതിപ്പിച്ചിട്ടുള്ള സജീവപ്രവർത്തകൻ കൂടിയാണ് . ഗ്രേറ്റര്‍ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ബോർഡ്‌ മെംബർ ആയി പ്രവർത്തിച്ചിട്ടുണ്ട്
ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട സത്യജിത്ത് പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നേർക്കാഴ്ച്ച പത്രത്തിന്റെ എഡിറ്റോറിയൽ അംഗവും ആണ് .

ഉപദേശക സമിതി ചെയർ മാൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ഈശോ ജേക്കബ് ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റ് ആണ് .മലയാള മനോരമയിൽ വളരെക്കാലം സേവനം അനുഷ്ടിച്ചു .വിവിധമാധ്യമങ്ങളിൽ എഴുത്തുകാരൻ കൂടിയായ ഈശോ ജേക്കബ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകൻ ആണ് .കൂടാതെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഉപദേശക സമിതി വൈസ് ചെയർ മാൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ജേക്കബ് കുടശ്ശനാട്‌ റിപ്പോര്‍ട്ടല്‍ ചാനലിന്റെ സീനിയര്‍ റിപ്പോര്‍ട്ടറാണ്.വേൾഡ് മലയാളീ കൗൺസിൽ ഹൂസ്റ്റൺ ചെയർമാനായി പ്രവർത്തിക്കുന്നു .ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സന്ദിഗ്ധ്യമാണ് .ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ എക്സികുട്ടിവ് വൈസ് പ്രസിഡന്റായിരുന്നു