കോവിഡ് കാല സസ്പെൻസ് ഹൃസ്വ ചിത്രം silenced റിലീസ് ചെയ്‌തു
Saturday, June 27, 2020 8:06 PM IST
ലോസ് ആഞ്ചലസ് പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സാഹിത്യകാരൻ സിറിൽ മുകളേലിന്‍റെ silenced എന്ന ഹൃസ്വ ചിത്രം പ്രശസ്ത സംവിധായകൻ തമ്പി ആന്‍റണി ലോസ് അഞ്ചലസിൽ റിലീസ് ചെയ്തു.

ലോക്ക് ഡൗൺ കാലഘട്ടത്തിലെ എല്ലാ നിയമങ്ങളും പാലിച്ചു നിർമിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമ, ഭാഷയുടെ അതിർവരന്പുകൾക്ക് അതീതമായാണ് നിർമിച്ചിരിക്കുന്നത്. കലയും സർഗാത്മകതയും സാമൂഹ്യ പ്രതിബദ്ധതയുമൊക്കെ ജീവിതത്തിലെ ഏതൊരവസ്ഥയിലൂടെ നമ്മൾ കടന്നുപോയാലും പരിപോഷിപ്പിക്കണമെന്ന സന്ദേശം സമൂഹത്തിന് നൽകുകയാണ് ഈ സിനിമയിലൂടെ അണിയറപ്രവർത്തകർ. ചിത്രത്തിന്‍റെ സംഗീത സംവിധാനം ചെയിതിരുക്കുന്നത് ഇറ്റാലിയൻ സംഗീതജ്ഞൻ ഫെഡറികോ ഡാസിയാണ്. അഞ്ജലി തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്‍റെ ചീഫ് കൺസൾട്ടന്‍റായി ശ്രീജിത്ത് മാധവൻ നായർ പ്രവർത്തിച്ചു.

അമേരിക്കയിൽ മിനസോട്ടയിൽ താമസിക്കുന്ന സിറിൽ മുകളേൽ കഥാകൃത്തും കവിയും ഗാനരചയിതാവുമാണ്. 2013 Inroads ഫെലോഷിപ്പും ചെറുകഥകൾക്കും കവിതകൾക്കും നിരവധി അവാർഡുകളും സിറിൽ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഒരു കുടിയേറ്റ യുവതിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്‍റെ ‘Life in a Faceless World’ എന്ന നോവൽ 2019-ൽ, American Bookfest-ൽ പുരസ്കാരം നേടിക്കൊടുത്തിട്ടുണ്ട്.

ചിത്രത്തിന്‍റെ യൂട്യൂബ് ലിങ്ക് - www.youtu.be/dqKxfHhcq5k

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്