കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Monday, July 6, 2020 8:01 PM IST
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജൂലൈ നാലിനു കേരള അസോസിയേഷന്‍റേയും ഐസിഇസിയുടെയും ഭാരവാഹികൾ ചേർന്നു അമേരിക്കൻ പതാകയുയർത്തി. കൃത്യമായ സാമൂഹ്യ അകലം പാലിച്ചു കൊണ്ടു തന്നെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് കമ്മിറ്റി കൂടുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസ് മറ്റു സന്നദ്ധ പ്രവർത്തരെയും യോഗം അഭിനന്ദിച്ചു.

ചെറിയാൻ ശൂരനാട് (പ്രസിഡന്‍റ്, ഐ സി ഇ സി ), ജോർജ് ജോസഫ് വേലങ്ങോലിൽ (സെക്രട്ടറി, ഐ സി ഇ സി ),ഐ വർഗീസ്, സിജു കൈനിക്കര, ഡാനിയേൽ കുന്നേൽ (പ്രസിഡന്‍റ്, കേരള അസോസിയേഷൻ ), പ്രദീപ്‌ നാഗനൂലിൽ (സെക്രട്ടറി, കേരള അസോസിയേഷൻ ), ഷിബു ജെയിംസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്:അനശ്വരം മാന്പിള്ളി