ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി കണ്ടെത്താന്‍ ഒരു വെബ്‌സൈറ്റ്
Tuesday, August 11, 2020 8:31 PM IST
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് മാ​ന്ദ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി ഒ​രു വെ​ബ്‌​സൈ​റ്റ്. "ടൂ​റി​സ്‌​മോ ജോ​ബ്‌​സ്' എ​ന്ന പേ​രി​ലാ​ണ് വെ​ബ്‌​സൈ​റ്റ് ലോ​ഞ്ച് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ക​ര്‍​ഷ് കൊ​ള​പ്ര​ത്താ​ണ് വെ​ബ്‌​സൈ​റ്റി​ന്‍റെ സ്ഥാ​പ​ക​ന്‍.

ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി ട്രാ​വ​ല്‍ വ്യ​വ​സാ​യ​ത്തെ വ​ള​രെ പ്ര​തി​കൂ​ല​മാ​യാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന നി​ര​വ​ധി ആ​ളു​ക​ള്‍​ക്കു ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യോ സ്ഥ​ലം​മാ​റ്റ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നോ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ള്‍ ഔ​ട്ട് ഓ​ഫ് ദി ​ബോ​ക്‌​സ് ചി​ന്തി​ച്ച​തെ​ന്നും തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി www.tourismojobs.com എ​ന്ന പേ​രി​ൽ ഒ​രു വെ​ബ്‌​സൈ​റ്റ് തു​ട​ങ്ങി​യ​തെ​ന്നും ആ​ക​ര്‍​ഷ് കൊ​ള​പ്ര​ത്ത് പ​റ​യു​ന്നു.

ട്രാ​വ​ല്‍ വ്യ​വ​സാ​യ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന വെ​ബ്‌​സൈ​റ്റ്, തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​ര്‍​ക്കും തൊ​ഴി​ല്‍ ഉ​ട​മ​ക​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാം. സേ​വ​നം സൗ​ജ​ന്യ​മാ​ണ്. ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍, ടൂ​ര്‍ ആ​ൻ​ഡ് ട്രാ​വ​ല്‍ അ​സോ​സി​യേ​ഷ​നു​ക​ള്‍, ഡി​എം​ഒ​ക​ള്‍, ഡി​എം​സി​ക​ള്‍, ഹോ​ട്ട​ല്‍ ശൃം​ഖ​ല​ക​ള്‍, ട്രാ​വ​ല്‍ ക​മ്പ​നി​ക​ള്‍, എ​യ​ര്‍​ലൈ​ന്‍​സ്, ക്രൂ​യി​സ് ലൈ​നു​ക​ള്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​ക​ര്‍​ഷ് വ്യ​ക്ത​മാ​ക്കി.

വെ​ബ്‌​സൈ​റ്റി​ന്‍റെ ഒ​രു ഭാ​ഗം സ്റ്റാ​ര്‍​ട്ട്അ​പ്പ് ക​മ്പ​നി​ക​ള്‍​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. വ​ള​ര്‍​ന്നു​വ​രു​ന്ന സം​രം​ഭ​ക​രു​ടെ സ്വ​പ്ന​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കാ​നും നി​ക്ഷേ​പ​ക​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണ് വെ​ബ്‌​സൈ​റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ക​മ്പ​നി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് അ​നു​സ​രി​ച്ചാ​കും ഇ​വി​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ തു​റ​ക്കു​ക. വി​വ​ര​ങ്ങ​ള്‍​ക്ക്: [email protected]