ഐഎന്‍എഐയുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍
Sunday, September 20, 2020 12:15 PM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ നടത്തുന്നു. പകര്‍ച്ചവ്യാധിക്കൊപ്പം എങ്ങനെ ജീവിതം മുന്നോട്ടു നയിക്കാം? അതുമായി എങ്ങനെ പൊരുത്തപ്പെടാം Life during and after pandemic: How can we better adapt?) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ബിനോയി ജോര്‍ജ് DNP, APRN, PMHNP,LEPC ആണ് ക്ലാസ് എടുക്കുന്നത്. സെപ്റ്റംബര്‍ 26-നു ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെയാണ് വെബിനാര്‍. ഒരു മണിക്കൂര്‍ സി.ഇയും നല്‍കുന്നതാണ്.

ഐഎന്‍എഐയുടെ എല്ലാ മെമ്പേഴ്‌സിനും മെയില്‍ വഴിയായി ക്ലാസിനുള്ള വിവരങ്ങളും ലിങ്കും അയച്ചിട്ടുണ്ട്. അതുപോലെ inaiusa.org എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഎന്‍എഐ ഒരുക്കിയിരിക്കുന്ന ഈ വെബിനാര്‍ എല്ലാ നേഴ്‌സുമാരും പ്രയോജനപ്പെടുത്തണമെന്നു പ്രസിഡന്റ് ആനി ഏബ്രഹാമും സെക്രട്ടറി മേരി റെജീന സേവ്യറും ഓര്‍മ്മപ്പെടുത്തുന്നു. എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ സൂസന്‍ മാത്യുവും, എപിഎന്‍ ചെയര്‍പേഴ്‌സണ്‍ റജീന ഫ്രാന്‍സീസുമാണ് ഈ വെബിനാറിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍ മാത്യു (847 708 9266), റജീന ഫ്രാന്‍സീസ് (847 668 9883).

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം