ഡോ. എബ്രഹാം തോമസ് ഫ്ളോറിഡയിൽ നിര്യാതനായി
Thursday, September 24, 2020 5:09 PM IST
ഫ്ലോറിഡ: റാന്നി മന്ദമരുതി കരക്കാട് ചെറുവാഴകുന്നേൽ ഡോ. എബ്രഹാം തോമസ് (ബേബി കുട്ടി) ഫ്ളോറിഡയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

മക്കൾ: എബി തോമസ്, ടോം തോമസ്.

പരേതനായ ഡോ.തോമസ് കോളറിൽ ബൈബിൾ സ്കൂളിൽ
വിദ്യാർഥിയായിരിക്കുമ്പോൾ ലഭിച്ച സുവിശേഷ ദർശനത്തിൽ സി എസ്‌ എസ്‌
എം പ്രവർത്തകനായി പത്തു വർഷത്തോളവും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്നു അമേരിക്കയിൽ ഉപരി പഠനം നടത്തി. മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം
നേടി തുടർന്ന് ഡോക്റ്ററേറ്റും സ്വന്തമാക്കി.

1969 ൽ കർണാടകയിലുള്ള ദേവനഹള്ളിയിൽ നവജീവൻ സമിതിക്കു രൂപം നൽകി.
സാധരണക്കാരായ ഗ്രാമീണരുടെ ഇടയിലായിരുന്നു ഡോ. ഏബ്രഹാം തോമസിന്‍റെ
പ്രവർത്തങ്ങൾ.കുട്ടികൾക്കും മുതിർന്നവർക്ക് വേണ്ടിയുള്ള സ്കൂളുകൾ, ഭവന
പദ്ധതികൾ, ഗ്രാമീണ സഹകരണ സംഘങ്ങൾ , റോഡ് നിർമാണം,കന്നുകാലി
വിതരണം,വിദ്യാർഥികൾക്കുവേണ്ടിയുള്ള ഹോസ്റ്റലുകൾ, മെയ്‌ദിക്കൽ
ക്യാമ്പുകൾ തുടങ്ങി വിപുലമായി നടന്നു വന്ന പ്രവർത്തനങ്ങൾ പിന്നീട്
മാർത്തോമാ സഭ ഏറ്റെടുത്ത ഇപ്പോൾ 350 പരം ഗ്രാമങ്ങളിൽ നടന്നു വരുന്നു.

കഴിഞ്ഞ അമ്പതു വർഷത്തെ പ്രവത്തനങ്ങളുടെ ഭാഗമായി നൂറു കണക്കിന്
ആളുകൾ വിശ്വാസം സ്വീകരിച്ചു സഭയോട് ചേരുകയുംനിരവധി ദേവാലയങ്ങൾ
നിർമിക്കുകയും ചെയ്തു. ഭാരതത്തിലെ സുവിശേഷ പ്രവർത്തനത്തിന്
ഗണനീയമായ സംഭാവന നൽകിയ ഡോ.തോമസിന് 2004 -ൽ മാർത്തോമ സഭ
മാനവ സേവാ അവാർഡ് നൽകി ആദരിച്ചു.

ജീവ കാരുണ്യ പ്രവർത്തനത്തിന് എപ്പോഴും സജീവമായിരുന്ന ഡോ. എബ്രഹാം തോമസിന്‍റെ നിര്യാണത്തിൽ അമേരിക്കന് മലയാളി വെൽഫയർ അസോസിയേഷൻ അനുസ്‌മരിക്കുകയും പരേതന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്തു.

റിപ്പോർട്ട്: എബി മക്കപ്പുഴ