30 വ​ർ​ഷം കൊ​ണ്ട് വ​ള​ർ​ത്തി​യെ​ടു​ത്ത് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ ഇടം നേടിയ ന​ഖ​ങ്ങ​ൾ ഒടുവിൽ വെട്ടിമാറ്റി
Monday, April 12, 2021 11:55 PM IST
ഹൂ​സ്റ്റ​ണ്‍: മു​പ്പ​തു​വ​ർ​ഷം ഇ​രു​ക​ര​ത്തി​ലും നീ​ട്ടി​വ​ള​ർ​ത്തി​യ ഏ​ക​ദേ​ശം 24 അ​ടി നീ​ളം വ​രു​ന്ന, 2017 ൽ ​ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യ ന​ഖ​ങ്ങ​ൾ അ​യ്യ​ണ വി​ല്യം വെ​ട്ടി​മാ​റ്റി. ഇ​നി ഈ ​ന​ഖ​ങ്ങ​ൾ ഫ്ളോ​റി​ഡാ ഒ​ർ​ലാ​ന്േ‍​റാ മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ക്കും. 2017 ലാ​ണ് ലോ​ക​ത്തി​ന്‍റെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ന​ഖ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള അ​യ്യ​ണ വി​ല്യം​സ് റെ​ക്കോ​ർ​ഡി​ൽ സ്ഥാ​നം പി​ടി​ച്ച​തെ​ങ്കി​ൽ 2021 ഏ​പ്രി​ൽ എ​ട്ടി​ന് ന​ഖ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്പോ​ൾ ഇ​തു 24 അ​ടി​വ​രെ വ​ള​ർ​ന്നി​രു​ന്നു.

ഈ ​വാ​രാ​ന്ത്യം ഫോ​ർ​ട്ട്വ​ർ​ത്തി​ലെ ഡ​ർ​മി​റ്റോ​ള​ജി ഓ​ഫീ​സി​ൽ എ​ത്തി​ചേ​ർ​ന്ന അ​യ്യ​ണ ന​ഖ​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​ന് മു​ന്പ്, 3 മ​ണി​ക്കൂ​ർ ചി​ല​വ​ഴി​ച്ച് അ​വ​സാ​ന​മാ​യി പോ​ളീ​ഷ് ചെ​യ്തു. ഡ​ർ​മി​റ്റോ​ള​ജി​സ്റ്റ് ഇ​ല​ക്ട്രി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു ന​ഖ​ങ്ങ​ൾ ഓ​രോ​ന്നാ​യി വെ​ട്ടി​മാ​റ്റി. 1990 ലാ​ണ് അ​വ​സാ​ന​മാ​യി ഇ​വ​ർ കൈ​വി​ര​ലി​ലെ ന​ഖ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്. ദി​ന​ച​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് വ​ലി​യ പ്ര​യാ​സം നേ​രി​ട്ട അ​യ്യ​ണ​ക്ക് ന​ഖ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​പ്പോ​ൾ അ​തി​യാ​യ സ​ന്തോ​ഷ​മാ​യെ​ന്ന് പ്ര​തി​ക​രി​ച്ചു.

ന​ഖം വ​ള​ർ​ത്തു​ന്ന​തി​ൽ ഇ​നി​യും എ​നി​ക്ക് താ​ല്പ​ര്യ​മു​ണ്ട്. എ​ന്നാ​ൽ അ​ത് 6 ഇ​ഞ്ചി​ൽ കൂ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​യ്യ​ണ പ​റ​ഞ്ഞു. ഒ​രു സ്ത്രീ​യു​ടെ ഇ​രു​ക​ര​ങ്ങ​ളി​ലും ന​ഖം വ​ള​ർ​ത്തി​യ റെ​ക്കോ​ർ​ഡ് 1979 ൽ ​ലി റെ​ഡ്മോ​ണ്ടി​നാ​യി​രു​ന്നു. 28 അ​ടി​യാ​ണ് ന​ഖ​ത്തി​ന്‍റെ നീ​ളം. എ​ന്നാ​ൽ 2009 ൽ ​ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​വ​രു​ടെ ന​ഖ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ