ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2021-23ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം
Tuesday, July 27, 2021 12:00 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2021-23ലെ ​ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 22 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 8 വ​രെ ന​ട​ത്ത​പ്പെ​ടും. പോ​ളിം​ഗ് സ്റ്റേ​ഷ​ൻ സി​എം​എ ഹാ​ൾ, 834 Rand Rd, mount prospect, IL60056 തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി നോ​മി​നേ​ഷ​ൻ സ്വീ​ക​ര​ണ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​സ്തു​ത തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​വു​ക​യു​ള്ളൂ.

മ​റ്റു സ്ഥാ​ന​ങ്ങ​ളാ​യ സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ്, ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്, വ​നി​താ പ്ര​തി​നി​ധ​ക​ളാ​യ ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ക്രി​സ് റോ​സ്, ഷൈ​നി തോ​മ​സ്, സീ​നി​യ​ർ സി​റ്റി​സ​ണ്‍ പ്ര​തി​നി​ധി​ക​ളാ​യ തോ​മ​സ് മാ​ത്യു, ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര, യൂ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ സാ​റ അ​നി​ൽ, ജോ​ബി​ൻ ജോ​ർ​ജ്, ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ അ​നി​ൽ ശ്രീ​നി​വാ​സ​ൻ, സി​ജോ​യ് കാ​പ്പ​ൻ, ഷെ​വ​ലി​യാ​ർ ജെ​യ്മോ​ൻ സ്ക​റി​യ, ജ​യ​ൻ മു​ള​ങ്കാ​ട്, ലെ​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ, മ​നോ​ജ് തോ​മ​സ്, ര​വീ​ന്ദ്ര​ൻ കു​ട്ട​പ്പ​ൻ, സാ​ബു ക​ട്ട​പ്പു​റ, സ​ജി തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ്പ​റ​ന്പി​ൽ,സൂ​സ​ൻ ചാ​ക്കോ, തോ​മ​സ് പു​തു​ക്ക​ര, വി​വീ​ഷ് ജേ​ക്ക​ബ് എ​ന്നീ പ​തി​മൂ​ന്ന് ബോ​ർ​ഡം​ഗ​ങ്ങ​ളും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ര​ണ്ടു പേ​രു​ടെ നോ​മി​നേ​ഷ​ൻ വ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ്തു​ത​സ്ഥാ​ന​ത്തേ​ക്ക് ഓ​ഗ​സ്റ്റ് 22 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 8 വ​രെ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി വി​ജ​യി​യെ ക​ണ്ടെ​ത്തേ​ണ്ട​താ​ണ്.

വോ​ട്ട​വ​കാ​ശം

2021 ജ​നു​വ​രി 31നു ​മു​ൻ​പ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ​മെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ത​ന്നെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. മ​റ്റു പാ​ര​ല​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ അം​ഗ​ത്വ​മോ സ്ഥാ​ന​മാ​ന​ങ്ങ​ളോ എ​ടു​ത്ത​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഒ​രാ​ൾ​ക്കു​പ​ക​രം മ​റ്റൊ​രാ​ൾ വോ​ട്ടു ചെ​യ്യു​ന്ന​തി​ന് അ​നു​വ​ദ​നീ​യ​മ​ല്ല. ഓ​ണ്‍​ലൈ​നി​ലൂ​ടെ​യോ ഏ​ർ​ലി വോ​ട്ടിം​ഗ് സം​വി​ധാ​ന​മോ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നാ​യി എ​ത്തു​ന്ന​വ​ർ ത​ങ്ങ​ളു​ടെ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ഡി​ന്‍റ​ഷി​ക്കേ​ഷ​ൻ കാ​ർ​ഡു​മാ​യി അ​സോ​സി​യേ​ഷ​ൻ ഹാ​ളാ​യ 834 Rand Rd, mount prospect, IL60056 ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റോ​യി നെ​ടു​ങ്കേ​ട്ടി​ൽ(6302905613), വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് നെ​ല്ലു​വേ​ലി​ൽ(8473340456), ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജോ​യി വാ​ച്ചാ​ച്ചി​റ(630202002), ജ​യ​ച​ന്ദ്ര​ൻ(8473617653), പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ(8474770564)

റി​പ്പോ​ർ​ട്ട് ജോ​ഷി വ​ള്ളി​ക്ക​ളം