നൈ​മ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ന​വം​ബ​ർ 28 ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ
Thursday, November 25, 2021 9:02 PM IST
ന്യൂ​യോ​ർ​ക്ക്: പു​തു​ത​ല​മു​റ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി രൂ​പം​കൊ​ണ്ട ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (നൈ​മ) വാ​ർ​ഷി​കാ​ഘോ​ഷ​വും ഫാ​മി​ലി ബാ​ങ്ക്വ​റ്റും ന​വം​ബ​ർ 28 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30 മു​ത​ൽ ഫ്ളോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ (26 ച ​ഠ്യെീി അ്ല, ​എ​ഹീൃ​മ​ഹ ജ​മൃ​സ, ച​ഥ) ന​ട​ത്ത​പ്പെ​ടു​ന്നു. നോ​ർ​ത്ത് ഹെ​ന്പ്സ്റ്റെ​ഡ് ടൗ​ണ്‍ ക്ല​ർ​ക്ക് ആ​യി ക​ഴി​ഞ്ഞ ഇ​ല​ക്ഷ​നി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഗി​ണി ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, പ്ര​മു​ഖ മ​ല​യാ​ള സാ​ഹി​ത്യ​കാ​രി​യും ക​മ്മ്യു​ണി​റ്റി ലീ​ഡ​റു​മാ​യ സ​രോ​ജ വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും. പ്ര​ശ​സ്ത ഗാ​യ​ക​ർ ജോ​ഷി-​ജി​നു ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ, ന​ർ​ത്ത​ന ലോ​ക​ത്തെ പു​തു​വി​സ്മ​യം റി​യ കെ.​ജോ​ണ്‍ ആ​ൻ​ഡ് ഗ്രൂ​പ്പി​ന്‍റെ ഡാ​ൻ​സു​ക​ൾ, നാ​ട​ൻ പാ​ട്ടും, മി​മി​ക്സു​മാ​യി ലാ​ൽ അ​ങ്ക​മാ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ഈ ​പ്രോ​ഗ്രാ​മി​ന്‍റെ മാ​റ്റു​കൂ​ട്ടും. കൂ​ടാ​തെ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ പ്രോ​ഗ്രാ​മു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ലാ​ജി തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ൻ (ബോ​ർ​ഡ് മെ​ന്പ​ർ) എ​ന്നി​വ​ർ ക​ണ്‍​വീ​നേ​ഴ്സ് ആ​യി പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം കൊ​ടു​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന ഈ ​പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ്. സ​ജി എ​ബ്ര​ഹാം (ഹെ​ഡ്ജ് ഇ​വെ​ന്‍റ്സ്), രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ൻ ( രാ​ജ് ഓ​ട്ടോ​സെ​ന്‍റ​ർ), ജെ​യ്സ​ണ്‍ ജോ​സ​ഫ്, ജോ​ർ​ജ് കൊ​ട്ടാ​രം എ​ന്നി​വ​രാ​ണ് ഈ ​പ്രോ​ഗ്രാ​മി​ന്‍റെ മെ​ഗാ​സ്പോ​ണ്‍​സേ​ർ​സ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജേ​ക്ക​ബ് കു​ര്യ​ൻ (പ്ര​സി​ഡ​ന്‍റ്) 631 352 7536
സി​ബു ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി) 646 852 2302

ഷാ​ജി രാ​മ​പു​രം