തങ്കമ്മ നൈനാൻ ഡാളസിൽ അന്തരിച്ചു
Thursday, January 27, 2022 1:48 PM IST
ഡാളസ് : ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്‍റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസിലെ ടെക്സസിൽ അന്തരിച്ചു. സംസ്കാരം ജനുവരി 29 നു (ശനി) രാവിലെ 11.30 ന് ഗാർലൻഡ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം സണ്ണിവെയൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ.

പരേത കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗവും ഗാർലൻഡ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗവുമാണ്.

മക്കൾ: മോൻസി, റോയ്‌സ്, മിനി. മരുമക്കൾ: ജോൺ അബ്രഹാം (ഫോർണി), ഷീന റോയ്‌സ് (ഗാർലൻഡ് ), വിജയൻ (കാർത്തികപ്പള്ളി).

പൊതുദർശനം : ജനുവരി 28നു (വെള്ളി) വൈകുന്നേരം 6 മുതൽ രാത്രി 8.30വരെ ഗാർലൻഡ്
സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ.

വിവരങ്ങൾക്ക്: റോയ്‌സ് 469 348 5864.

പി.പി. ചെറിയാൻ