ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ​ജൂ​ബി​ലി ജൂ​ണ്‍ 24ന്
Tuesday, February 7, 2023 4:22 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 50-ാം വാ​ർ​ഷി​കം ജൂ​ണ്‍ 24ന് ​ശ​നി​യാ​ഴ്ച എ​ൽ​മേ​സ്റ്റി​ലു​ള്ള വാ​ട്ട​ർ​ഫോ​ർ​ഡ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രൂ​പം കൊ​ണ്ടി​ട്ടു 50 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഈ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ, ക്ലാ​സു​ക​ൾ, അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങ് പ്രൊ​ഫ​ഷ​ണ​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ, പൊ​തു​യോ​ഗം, ഡി​ന്ന​ർ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 250 പേ​ജു​ള്ള ഒ​രു സു​വ​നീ​ർ പു​റ​ത്തി​റ​ക്ക​പ്പെ​ടും. പ്ര​സ്തു​ത സു​വ​നീ​റി​ൽ വി​വി​ധ ക​ലാ​സൃ​ഷ്ടി​ക​ളാ​യ ക​വി​ത​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ, ചെ​റു​ക​ഥ​ക​ൾ, ഫോ​മ/​ഫൊ​ക്കാ​ന, അ​മേ​രി​ക്ക​യി​ലു​ള്ള മ​റ്റു സം​ഘ​ട​ന​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, പൊ​തു വി​വ​ര​ങ്ങ​ൾ, ഫാ​മി​ലി ഫോ​ട്ടോ​ക​ൾ, സ്പോ​ണ്‍​സ​ർ​ഷി​പ്പു​ക​ൾ എ​ന്നി​വ ഉ​ൾ​കൊ​ള്ളി​ച്ചു​ള്ള​താ​യി​രി​ക്കും.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ചെ​യ​ർ​മാ​ൻ ലെ​ജി പ​ട്ട​രു​മ​ഠം, ഫി​നാ​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, സു​വ​നീ​ർ ചെ​യ​ർ​മാ​ൻ അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു, ക​ണ്‍​വ​ൻ​ഷ​ൻ കോ. ​ചെ​യ​ർ ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ഫി​നാ​ഷ്യ​ൽ കോ. ​ചെ​യ​ർ വി​വീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും ചു​മ​ത​ല​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം അ​റി​യി​ച്ചു.