ഈ​ത​ൻ ബി​നോ​യ് പ്രോ​സ്പ്പ​ർ ഹൈ​സ്കൂ​ൾ വ​ല​ഡി​ക്‌​ടോ​റി​യ​ൻ
Saturday, May 27, 2023 4:05 PM IST
പി.​പി.​ചെ​റി​യാ​ൻ
ഡാ​ള​സ്: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ യ​ശ​സ് ഉ​യ​ർ​ത്തി പ്രോ​സ്പ​ർ ഹൈസ്കൂ​ൾ വ​ല​ഡി​ക്‌​ടോ​റി​യ​നാ​യി ഈ​ത​ൻ ബി​നോ​യ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ഠ​ന മി​ക​വി​നോ​ടൊ​പ്പം, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹ്യ സേ​വ​നം, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലും ഉ​ന്ന​ത നി​ല​വാ​രം കാ​ഴ്ച​വ​ച്ച് എ​ണ്ണൂ​റി​ല​ധി​കം കു​ട്ടി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ഈ​ത​ൻ ഒ​ന്നാ​മ​ത് എ​ത്തി​യ​ത്

മി​ക​ച്ച സം​ഘാ​ട​ക​നും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റും സം​ര​ഭ​ക​നു​മാ​യ ബി​നോ​യ് ജോ​സി​ന്‍റെ​യും ഐ​ടി ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ധ​ന്യ ജോ​സ​ഫ് ബി​നോ​യി​യു​ടെ​യും മ​ക​നാ​ണ് ഈ​ത​ൻ.

ഇ​ള​യ സ​ഹോ​ദ​ര​ൻ സെ​ബാ​സ്റ്റ്യ​ൻ ബി​നോ​യ്‌ ന്യൂ​റോ സ​യ​സി​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ അ​ഡ്മി​ഷ​ൻ ക​ര​സ്ഥ​മാ​ക്കി. മ​റ്റു​ള്ള കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​ത്തി​നാ​യി "EthanBinoy 2453'എ​ന്നൊ​രു യൂ​ട്യൂ​ബ് ചാ​ന​ലും www.ethanbinoy.com എ​ന്ന വെ​ബ്സൈ​റ്റും ഉ​ണ്ട്.