ന്യൂജഴ്സി: ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗീയ ഗായകൻ കെസ്റ്ററും മലയാളഭക്തിഗാന രംഗത്തെ കൊച്ചു വാനമ്പാടി ശ്രേയയും ഒരുമിക്കുന്ന ക്രിസ്തീയ സംഗീതവിരുന്ന് "കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്' ഞായറാഴ്ച വൈകുന്നേരം രണ്ട് മുതൽ സോമർസെറ്റിലെ ഫ്രാങ്ക്ളിൻ ടൗൺഷിപ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറാന ദേവാലയത്തിന്റെ ആഭിമുഘ്യത്തിൽ നടത്തപ്പെടുന്ന ഈ ഷോയിലൂടെ കുട്ടികളുടെ വിശ്വാസ പരിശീലനത്തിനുള്ള ക്ലാസ് മുറികളുടെ വിപുലീകരണം, ഇടവകയിലെ യുവജനങ്ങൾക്ക് ഒഴിവു സമയങ്ങളിൽ ക്രിയാന്മകമായ പ്രവർത്തനങ്ങളും കൂടിയാലോചനകളും നടത്തുന്നതിനുമുള്ള മുറികളുടെ സൗകര്യം എന്നിവയ്കുള്ള ഫണ്ട് സ്വരൂപിക്കുക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്.
അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ചവയ്ക്കുന്ന സെവൻസീസ് എന്റര്ടെയിമെന്റ്സും കാർവിംഗ് മൈൻഡ്സ് എന്റർറ്റൈൻമെന്റ്സും ഒരിക്കൽകൂടി ഒരുമിക്കുന്ന "കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്' ദൃശ്യ ശ്രവ്യ വിസ്മയം തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയായിരിക്കും അരങ്ങേറുക.
പരിപാടിയിൽ ഇന്ത്യയിലെ ഹോളി ഹാർപ്സ് എന്ന സംഗീത ഓർക്കസ്ട്രേഷൻ ടീമിനെ നയിക്കുന്ന പ്രമുഖ കീബോർഡു പ്ലെയർ, യേശുദാസ് ജോർജ്, കഴിഞ്ഞ 25 വർഷമായി സ്റ്റേജ് ഷോകളിൽ മുഖ്യസാന്നിധ്യം ഹരികുമാർ ഭരതൻ (തബല), അവാർഡ് ജേതാവും അമേരിക്കയിലുൾപ്പെടെ ഇന്ത്യയിലും വിദേശത്തും സ്റ്റേജ് ഷോ പ്രോഗ്രാമുകളിൽ നിറസാന്നിധ്യമായ റോണി കുരിയൻ (ഡ്രമർ), ഗിറ്റാറിസ്റ്റ് സന്തോഷ് സാമുവൽ എന്നറിയപ്പെടുന്ന ജേക്കബ് സാമുവൽ (ഗിറ്റാർ) എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യമേള വിദഗ്ധരും ഒരുമിക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ആത്മീയ സംഗീതത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിക്കും.
കെസ്റ്റര്‍ ലൈവ് ഇന്‍ കൺസെർട്ടിന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ അനിയൻ ഡാളസ് ആയിരിക്കും. ആര്‍ദ്രസ്നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി നമ്മുടെ മനസുകളില്‍ ആത്മീയ ഉണര്‍വ് നേടുവാനും വിശ്വാസ ചൈതന്യത്തെ നിറയ്ക്കുവാനും സഹായിക്കുന്ന കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട് ക്രിസ്തീയ മെഗാഷോ 2023 വൈവിധ്യമാര്‍ന്ന ആലാപന മാധുരിയിലൂടെ പ്രേക്ഷകര്‍ക്ക് ഭക്തിയുടെ സവിശേഷമായ ശ്രവ്യാനുഭവം പകരും എന്നതില്‍ സംശയമില്ല.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും സ്പോൺസർഷിപ്പിനും: ടോം വർഗീസ് (കോഓർഡിനേറ്റർ) 607 203 3342, ടോം നെറ്റിക്കാടൻ (കോഓർഡിനേറ്റർ) 201 873 6083, സെബാസ്റ്റ്യൻ തോട്ടത്തിൽ (കോഓർഡിനേറ്റർ) 609 439 9871,
സോഫിയ മാത്യു(കോഓർഡിനേറ്റർ) 848 391 8460, റിമി ചിറയിൽ (കോഓർഡിനേറ്റർ) 908 268 8883, റീനു ജേക്കബ് (കോഓർഡിനേറ്റർ) 732 804 0456, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 732 690 3934, ടോണി മാങ്ങന്‍ (ട്രസ്റ്റി) 347 721 8076, റോബിൻ ജോർജ് (ട്രസ്റ്റി), 848 391 6535, ബോബി വർഗീസ് (ട്രസ്റ്റി) 201 927 2254.