മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഏ​ഴാം ത​വ​ണ​യും പി​ടി‌​യി​ൽ; പ്ര​തി​ക്ക് 99 വ​ർ​ഷം ത​ട​വ്
Friday, December 1, 2023 4:18 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഏ​ഴാം ത​വ​ണ​യും പി​ടി​യി​ലാ​യ യു​വാ​വി​ന് 99 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ഡാ​ള​സി​ന് സ​മീ​പ​മു​ള്ള റെ​ഡ്ഓ​ക്കി​ൽ താ​മ​സി​ക്കു​ന്ന വി​ർ​ജി​ൽ ബ്ര​യ​ന്‍റി​നാ​ണ് കോ​ട​തി 99 വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

45 കാ​ര​നാ​യ ബ്ര​യാ​നെ 14 വ​ർ​ഷ​ത്തി​നി​ടെ ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് പി​ടി​യി​ലാ​വു​ന്ന​ത് എ​ന്നും 2009ൽ ​സ​മാ​ന കേ​സി​ൽ ബ്ര​യ​ന്‍റ് 40 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു എ​ന്നും കോ​ട​തി അ​റി​യി​ച്ചു.

പി​ന്നീ​ട് 2019ൽ ​പ​രോ​ളി​ൽ ഇ​റ​ങ്ങി. ഈ ​ത​വ​ണ പി​ടി​യി​ലാ​വു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ത്തി​ലെ മ​ദ്യ​ത്തി​ന്‍റെ അ​ള​വ് നി​യ​മ​പ​ര​മാ​യ പ​രി​ധി​യു​ടെ മൂ​ന്നി​ര​ട്ടി​യി​ല​ധി​കം ആ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് അ​റി‌​യി​ച്ചു.