ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജി​യ‌​ൺ വ​നി​താ ദി​നാ​ഘോ​ഷം മാ​ർ​ച്ച് ഒ​ന്പ​തി​ന്
Tuesday, February 20, 2024 11:24 AM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജി​യ‌​ൺ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. മാ​ർ​ച്ച് ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം ആ​റി​ന് മോ​ട്ട​ൻ​ഗ്രോ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യു​ടെ ഹാ​ളി​ൽ (7800 Lyons Street, Morton Grove) വ​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജി​യ​ൺ ആ​ർ​വി​പി ടോ​മി എ​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഫോ​മാ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം എ​ന്നി​വ​രു​ൾ​പ്പെ​ടെ ഫോ​മ​യു​ടെ വി​വി​ധ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് എ​ട്ട് മു​ത​ൽ വ​രെ പു​ന്‍റാ​കാ​ന​യി​ൽ വ​ച്ച് ന​ട​ത്തു​ന്ന നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജ​ൻ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ആ​ഷ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഗാ ഫാ​ഷ​ൻ ഷോ ​അ​ര​ങ്ങേ​റും. ചെ​യ​ർ​പേ​ഴ്സ​ൻ ആ​ഷ മാ​ത്യു, കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് ജൂ​ബി വ​ള്ളി​ക്ക​ളം, റോ​സ് വ​ട​ക​ര, ശ്രീ​ജ നി​ഷാ​ന്ത്, ജി​നു ടോം, ​ലി​ന്‍റാ ജോ​ളി​സ്, ശ്രീ​ദേ​വി പ​ണ്ടാ​ല, ലി​സി പീ​റ്റേ​ഴ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

മാ​ർ​ച്ച് ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന ഈ ​ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.