ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.
യൂണിവേഴ്സിറ്റി അധികൃതർക്കൊപ്പം വിദ്യാർഥികളുമായി സംവാദവും സന്ദർശനവേളയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര അറിയിച്ചു.