ജോ​ൺ​സ​ൺ വ​ർ​ഗീ​സ് എ​എം​ഡ​ബ്ല്യു​എ ഡാ​ള​സ് ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ
Saturday, May 10, 2025 4:40 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഡാ​ള​സ് ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ജോ​ൺ​സ​ൺ വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ മാ​ത്യു ചെ​റു​ക​ര അ​റി​യി​ച്ചു.

തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ജോ​ൺ​സ​ൺ മു​ണ്ട​ക​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഇ​പ്പോ​ൾ ഡാ​ള​സ് പ്ലാ​നോ​യി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്നു.


ദു​ബാ​യി, ദോ​ഹ, മ​സ്‌​ക​റ്റ്, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹം ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ജീ​വ​മാ​ണ്.

ഇ​ല​ക്ട്രി​ക് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഡി​പ്ലോ​മ നേ​ടി​യി​ട്ടു​ള്ള ജോ​സോ​ൺ ഡാ​ള​സി​ലു​ള്ള ഒ​രു സ്വ​ക​ര്യ ക​മ്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.