ക്നാനായ നൈറ്റും കെസിസിഎൻഎ കണ്‍വൻഷൻ രജിസ്ട്രേഷൻ കിക്കോഫും നടത്തി
Monday, January 1, 2018 11:38 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്നാനായ നൈറ്റും കെസിസിഎൻഎ യുടെ കണ്‍വൻഷൻ രജിസ്ട്രേഷൻ കിക്കോഫും നടത്തി.

കമ്യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടി എച്ച്കെസിഎസ് പ്രസിഡന്‍റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കണ്‍വൻഷൻ ചെയർമാൻ സൈമണ്‍ ഇല്ലിക്കാട്ടിൽ കണ്‍വൻഷന്‍റെ വിവിധ പരിപാടികളെപ്പറ്റി വിശദീകരിച്ചു. കെസിസിഎൻഎ പ്രസിഡന്‍റ് ബേബി മന്നക്കുന്നേൽ ഫ്രാൻസിസ് ചെറുകരയിൽ നിന്ന് കണ്‍വൻഷൻ രജിസ്ട്രേഷൻ സ്വീകരിച്ച് കണ്‍വൻഷൻ രജിസ്ട്രേഷൻ കിക്കോഫ് ചെയ്തു. ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് കമ്യൂണിറ്റി സൊസൈറ്റിയിലെ കലാകാര·ാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടി.

സെക്രട്ടറി തോമസ് കൊരട്ടിയിൽ, സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർകയിൽ, തോമസ് ചാഴികാടൻ, ട്രഷറർ സൈമണ്‍ തോട്ടപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: എ.സി. ജോർജ്