വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ ക്ലാ​സ് ജൂ​ണ്‍ 3 മു​ത​ൽ
Tuesday, May 15, 2018 10:29 PM IST
ഒക്‌ലഹോമ: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന നാ​റ്റീ​വ് അ​മേ​രി​ക്ക​ൻ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒക്‌ലഹോമ ബ്രോ​ക്ക​ൻ ബോ​യി​ൽ ജൂ​ണ്‍ മൂ​ന്നു മു​ത​ൽ 8 വ​രെ വെ​ക്കേ​ഷ​ന​ൽ ബൈ​ബി​ൾ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് റ​ജി​സ്ട്രേ​ഷ​ൻ ഫോം ​ഒ​പ്പി​ട്ടു ന​ൽ​ക​ണം. 18 വ​യ​സി​നു താ​ഴെ വി​ബി​എ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മോ, ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കൊ​പ്പ​മോ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം. ബൈ​ബി​ൾ പ​ഠ​നം, മ്യൂ​സി​ക് മി​നി​സ്ട്രി, ധ്യാ​ന പ്ര​സം​ഗ​ങ്ങ​ൾ, ക്രാ​ഫ്റ്റ്, കു​ക്കിം​ഗ്, സ്പോ​ർ​ട്സ് എ​ന്നി​വ വി​ബി​എ​സി​നോ​ട​നു​ബ​ന്ധി​ച്ചു ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​ബി​എ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ജൂ​ണ്‍ 3 ന് ​ഡാ​ള​സി​ൽ ന​ട​ക്കു​ന്ന ഓ​റി​യ​ന്േ‍​റ​ഷ​നി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും, ജൂ​ണ്‍ 4 ന് ​ഡാ​ള​സി​ൽ നി​ന്നും പു​റ​പ്പെ​ട്ടു ജൂ​ണ്‍ 8 ന് ​ഡാ​ള​സി​ൽ മ​ട​ങ്ങി​യെ​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

റ​വ. വി​ജു വ​ർ​ഗീ​സ് (ക​ണ്‍​വീ​ന​ർ) : 214 714 1073
ഷീ​ബാ മാ​ത്യു : 215 901 4074

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ