x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ൾ​ട്ട​യു​ടെ ത​ല​സ്ഥാ​ന​ത്തെ നി​ശ്ച​ല​മാ​ക്കി തേ​ർ​ഡ് ക​ൺ​ട്രി നാ​ഷ​ണ​ൽ​സി​ന്‍റെ പ്ര​തി​ഷേ​ധം; ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു

എൻആർഐ ഡെസ്ക്
Published: November 25, 2026 10:14 AM IST | Updated: November 25, 2026 10:14 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ലെ​റ്റ (മാ​ൾ​ട്ട): സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും നി​യ​മ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കു​മെ​തി​രേ മാ​ൾ​ട്ട​യി​ലെ പ്ര​വാ​സി സ​മൂ​ഹം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ത​ല​സ്ഥാ​ന​മാ​യ വാ​ലെ​റ്റ​യെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ചു.

സ​മീ​പ​കാ​ല​ത്ത് യൂ​റോ​പ്പ് സാ​ക്ഷ്യം വ​ഹി​ച്ച ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യ ഈ ​റാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള തേ​ർ​ഡ് ക​ൺ​ട്രി നാ​ഷ​ണ​ൽ​സി​ൽ നി​ന്നു​ള്ള (ടി​സി​എ​ൻ​എ​സ്) പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പൂ​ർ​ണ​മാ​യും സ​മാ​ധാ​ന​പ​ര​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മാ​ൾ​ട്ട​യു​ടെ വീ​ഥി​ക​ളെ ജ​ന​സാ​ഗ​ര​മാ​ക്കി മാ​റ്റി​ക്കൊ​ണ്ട് വ​മ്പി​ച്ച സ​മാ​ധാ​ന പ്ര​ക​ട​ന​വും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പ്ര​വാ​സി​ക​ളു​ടെ പെ​ട്ടെ​ന്നു​ള്ള ഒ​ത്തു​ചേ​ര​ലും പ​ങ്കാ​ളി​ത്ത​വും ത​ല​സ്ഥാ​ന ന​ഗ​രി​യെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നി​ശ്ച​ല​മാ​ക്കി.

പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ന​യി​ച്ച പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ

മാ​ൾ​ട്ട​യി​ലെ അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന ആ​കെ ജ​ന​സം​ഖ്യ​യി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന പു​തി​യ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ധാ​രം.

രാ​ജ്യ​ത്തിന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലും ടൂ​റി​സം മേ​ഖ​ല​യി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് മേ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന പ്ര​ധാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​വ​യാ​ണ്:

വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധന​വ്: പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷാ ഫീ​സ് 600 യൂ​റോ​യി​ൽ നി​ന്ന് 800 യൂ​റോ​യാ​യി ഉ​യ​ർ​ത്തി. ഇ​തി​ന് പു​റ​മെ പു​തി​യ അ​പേ​ക്ഷ​ക​ർ​ക്കും പു​തു​ക്കു​ന്ന​വ​ർ​ക്കും പ്ര​തി​വ​ർ​ഷം 400 യൂ​റോ വീ​തം അ​ധി​ക ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സം​ഭാ​വ​ന ഫീ​സും ഏ​ർ​പ്പെ​ടു​ത്തി.

അ​ടി​സ്ഥാ​ന ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി: തേ​ർ​ഡ് ക​ൺ​ട്രി നാ​ഷ​ണ​ൽ​സിന് ഇ​തു​വ​രെ ല​ഭ്യ​മാ​യി​രു​ന്ന സൗ​ജ​ന്യ പൊ​തു​ഗ​താ​ഗ​തം, സൗ​ജ​ന്യ ശി​ശു​പ​രി​പാ​ല​നം, ആ​റ്റി​പ്പി​ക്ക​ൽ വ​ർ​ക്കിംഗ് അ​വേ​ഴ്സ് ബോ​ണ​സ് തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​ധി​ക നി​കു​തി: കാ​ർ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​മാ​സം 83 യൂ​റോ വ​രെ​യു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സും പ്ര​വാ​സി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ചെ​ല​വേ​റി: വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ഫീ​സു​ക​ളി​ലും വ​ലി​യ വ​ർ​ധന​വാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്.

നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥിക​ളും ജീ​വ​ന​ക്കാ​രും താ​മ​സി​ക്കു​ന്ന മാ​ൾ​ട്ട​യി​ൽ, വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വി​നി​ട​യി​ൽ പു​തി​യ ഫീ​സു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ നി​ഷേ​ധ​വും ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​വാ​സി സ​മൂ​ഹം.

നി​യ​മ​പ​ര​മാ​യ വ​ഴി​ക​ളി​ലൂ​ടെ​യും യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റിലെ അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ച്ചു​കൊ​ണ്ടും ത​ങ്ങ​ളു​ടെ ആ​കു​ല​ത​ക​ൾ അ​ധി​കാ​രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ഈ ​ജ​ന​കീ​യ മു​ന്നേ​റ്റം സം​ഘ​ടി​പ്പി​ച്ച​ത്.

മാ​ൾ​ട്ട സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ളും പു​നഃ​പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി സ​മൂ​ഹം.

Tags : Protest Malta ThirdCountryNationals Valletta Immigration

Recent News

Corehub Up