പ്രതീകാത്മക ചിത്രം
മനാമ: ലോക പ്രമേഹ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്, കിംസ് ബഹ്റിന് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പ്രധാനപെട്ട നിരവധി രക്ത പരിശോധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ റോയല്‍ ബഹ്റിന് ഹോസ്പിറ്റലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ മനോജ് കുമാര്‍ നടത്തുന്ന ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ആളുകള്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ പ്രവാസികളായ എല്ലാവരും ഈ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലവും ജനറല്‍സെക്രട്ടറി ജഗത്കൃഷ്ണകുമാറും വാര്‍ത്താക്കുറുപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും നവാസ് കുണ്ടറ 3953 3273 , രഞ്ജിത് 3930 5606, രജീഷ് 3415 1895, നവാസ് ജലാലുദ്ധീൻ 3835 4672 എന്നിവരെ ബന്ധപ്പെടാം.
Tags : KPA MedicalCamp Friday Healthcare