x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ർ​ത്ത് ടെ​സ്റ്റ്; ലീ​ഡി​നാ​യി ഓ​സീ​സ് പൊ​രു​തു​ന്നു


Published: March 6, 2026 06:42 PM IST | Updated: March 7, 2026 02:07 PM IST

പെ​ർ​ത്ത്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ടെ​സ്റ്റി​ൽ ലീ​ഡി​നാ​യി ഓ​സ്ട്രേ​ലി​യ പൊ​രു​തു​ന്നു. വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ 198 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

അ​ർ​ധ​സെ​ഞ്ചു​റി നേ‌​ടി​യ ജെ​മീ​മ റോ​ഡ്രി​ഗ​സാ​ണ് (52) ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. ഷെ​ഫാ​ലി വ​ർ​മ (35) റ​ൺ​സ് നേ​ടി. ഓ​സീ​സി​നാ​യി അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ് നാ​ലും ലൂ​സി ഹാ​മി​ൽ​ട്ട​ൺ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഓ​സീ​സ് മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 96 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

എ​ല്ലി​സ് പെ​റി (43), അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ് (20) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ഏ​ഴു​വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ ഇ​ന്ത്യ​യു​ടെ സ്കോ​റി​നൊ​പ്പ​മെ​ത്താ​ൻ ഓ​സ്ട്രേ​ലി​യാ​യ്ക്കി​നി 102 റ​ൺ​സു​കൂ​ടി വേ​ണം.

Tags : Perth Test india Australia Annabel Sutherland

Recent News

Corehub Up