Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dog Attack

Malappuram

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു

കൊ​ള​ത്തൂ​ർ: വെ​ങ്ങാ​ട് ഇ​ലി​ക്കോ​ട് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ലി​ക്കോ​ട് പ​ന്താ​യി​ൽ ഷാ​നി​ലി​ന്‍റെ മ​ക​ൾ അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ അ​ന​ന്യ, ശി​വ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പ​രി​യ​ങ്ങാ​ട്ട് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ (ബാ​ബു - 49) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

വെ​ങ്ങാ​ട് ടി​ആ​ർ കെ​യു​പി സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്യ സ്കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ ഇ​ട​തു​കൈ​യി​ലെ വി​ര​ലി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്കാ​യി കു​ട്ടി​യെ ആ​ദ്യം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തേ തെ​രു​വു​നാ​യ ത​ന്നെ​യാ​ണ് ഉ​ച്ച​യ്ക്ക് 2.40ഓ​ടെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നെ​യും ആ​ക്ര​മി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് വാ​ഹ​നം ക​ഴു​കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ നാ​യ ഇ​ട​തു കൈ​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

District News

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തതിൽ പ്ര​തി​ഷേ​ധം

കാ​ഞ്ഞാ​ണി: മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധിപേ​രേ​യും നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ​ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ബി. ജ​യ​റാം ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

‌മ​ണ​ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​വി. അ​രു​ൺ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​കെ. പ്ര​കാ​ശ​ൻ, റോ​ബി​ൻ വ​ട​ക്കേ​ത്ത​ല, മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പി.​ടി. ജോ​ൺ​സ​ൺ, ടോ​ണി അ​ത്താ​ണി​ക്ക​ൽ, ജോ​ജു തേ​ക്കാ​ന​ത്ത്, പു​ഷ്പ വി​ശ്വം​ഭ​ര​ൻ, ക​വി​താ രാ​മ​ച​ന്ദ്ര​ൻ, സു​നി​താ ബാ​ബു, വാ​സു വ​ളാ​ഞ്ചേ​രി, വേ​ണു കൊ​ച്ച​ത്ത്, സി.​എ​ൻ. പ്ര​ഭാ​ക​ര​ൻ, ഇ​ന്ദി​ര ഉ​ത്ത​മ​ൻ, സ്റ്റീ​ഫ​ൻ നീ​ല​ങ്കാ​വി​ൽ വി.​വി. ജോ​ൺ​സ​ൺ, ജോ​സ​ഫ് പ​ള്ളി​ക്കു​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

District News

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: സി.വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ മു​ഹ​മ്മ​ദ് റം​സാ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു

അ​ടൂ​ർ: തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴം​കു​ളം സ്വ​ദേ​ശി​യാ​യ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് റം​സാ​നെ സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. കോ​ട്ട​യം ഐ​സി​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.
സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ എം​എ​ൽ​എ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ എ​ല്ലാ പ​രി​ഹാ​ര ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി.

District News

നാ​യ വിളയാട്ടം: ക​ക്കാ​ട് ഒ​ന്പ​തു​പേ​ർ​ക്ക് ക​ടി​യേ​റ്റു

ക​ണ്ണൂ​ര്‍: ‌ക​ക്കാ​ട് മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു​പേ​ർ​ക്ക് തെ​രു​വു​നാ​യ ക​ടി​യേ​റ്റു. ശാ​ദു​ലി​പ്പ​ള്ളി, അ​രൂം​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി.​സി. മു​ഹ​മ്മ​ദ് (10), ബു​ഷ്‌​റ (45), അ​ഫ്‌​സ​ല്‍ (48), മ​ന്‍​സൂ​ര്‍ (48), ആ​സീ​മ (65), ഫാ​ത്തി​ബി ക​ണി​യാ​ങ്ക​ണ്ടി (80), റെ​സ്മി​യ (25), സ​ഹാ​ന (14), ഫ​യാ​സ് (16) എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​തി​ല്‍ വി.​സി മു​ഹ​മ്മ​ദി​ന്‍റെ കൈ​വി​ര​ലു​ക​ള്‍ നാ​യ ക​ടി​ച്ചു​പ​റി​ച്ചു. മു​ഹ​മ്മ​ദ് ക​ണ്ണൂ​ര്‍ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​രൂം​ഭാ​ഗ​ത്തേ​ക്ക് ക​ളി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദി​ന് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ആ​സീ​മ, ഫാ​ത്തി​ബി എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യാ​ണ് നാ​യ ക​ടി​ച്ച​ത്. വ​ര്‍​ക്ക് ഏ​രി​യ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ നാ​യ ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

വീ​ട്ടു​മു​റ്റ​ത്ത് നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബു​ഷ്‌​റ​യ്ക്ക് ക​ടി​യേ​റ്റ​ത്. ര​ക്ഷി​ക്കാ​നെ​ത്തി​യ ഭ​ര്‍​ത്താ​വ് അ​ഫ്‌​സ​ലി​നും ക​ടി​യേ​റ്റു. എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത് ഒ​രു​നാ​യ ത​ന്നെ​യാ​ണ്. ഈ ​നാ​യ​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ക​ടി​യേ​റ്റ​ത്. എ​ല്ലാ​വ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നാ​യ​യെ പേ​ടി​ച്ച് ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ര​വ​ധി ത​വ​ണ കോ​ര്‍​പ​റേ​ഷ​നെ അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Kerala

മ​ല​പ്പു​റത്ത് വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കു​ട്ടി​യു​ടെ പേ​രു​വി​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. കി​ഴി​ശ്ശേ​രി പു​ളി​യ​ക്കോ​ട് പി.​കെ. പ​ടി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.

റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തു​കൂ​ടി ക​ട​യി​ലേ​ക്ക് സാ​ധ​നം വാ​ങ്ങാ​ൻ പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ നാ​യ ഓ​ടി​വ​ന്ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് വ​ള​ർ​ത്തു​നാ​യ്ക്ക​ൾ സ്വ​ത​ന്ത്ര​മാ​യി ന​ട​ക്കു​ന്ന​ത് കൊണ്ട് നാട്ടുകാർ ആശങ്കയിലാണ്.

Kerala

കു​മാ​ര​പു​ര​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം തു​ട​രു​ന്നു; ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ക​ടി​യേ​റ്റു

ഹ​രി​പ്പാ​ട്: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. കു​മാ​ര​പു​ര​ത്ത് ശ​നി​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ താ​മ​ല്ലാ​ക്ക​ൽ ചാ​പ്രാ​യി​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ (55) ആ​ണ് പ​രി​ക്കേ​റ്റ​ത്. കൈ​ക്ക് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചു​വ​യ​സു​കാ​ര​നെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച അ​തേ നാ​യ ത​ന്നെ തൊ​ട്ട​ടു​ത്ത ദി​വ​സം അ​യ​ൽ​വാ​സി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ തെ​രു​വു​നാ​യ​യെ പി​ന്നീ​ട് പ്ര​ദേ​ശ​ത്ത് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് താ​മ​ല്ലാ​ക്ക​ൽ പു​ത്ത​ൻ പ​റ​മ്പി​ൽ അ​ഖി​ൽ വി​ശ്വ​ത്തി​ന്‍റെ​യും ദി​വ്യ​യു​ടെ​യും മ​ക​നാ​യ അ​ദ്വി​ക് (അഞ്ച്) എ​ന്ന ബാ​ല​ന് വീ​ട്ടു​മു​റ്റ​ത്ത് സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നി​ട​യി​ൽ ഈ ​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

മു​ഖ​ത്തും ത​ല​യി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ അ​ദ്വി​ക് ഇ​പ്പോ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ ​ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടും മു​ൻ​പാ​ണ് അ​യ​ൽ​വാ​സി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നും ക​ടി​യേ​റ്റ​ത്.

തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ച​ത്ത നാ​യ​യു​ടെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി തി​രു​വ​ല്ല​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​ന് ശേ​ഷ​മേ നാ​​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടാ​യി​രു​ന്നോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

നാ​യ്​ക​ളു​ടെ ആ​ക്ര​മ​ണം; അ​മേ​രി​ക്ക​യി​ൽ അ​മ്പ​തു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഫ്ലോ​റി​ഡ: ബ്രെ​വാ​ർ​ഡ് കൗ​ണ്ടി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ ര​ണ്ട് നാ​യ്​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 50 വ​യ​സു​കാ​രി​യാ​യ ജോ​ഡി കോ​വ​ൻ മ​രി​ച്ചു. സ്വ​ന്തം വ​ള​ർ​ത്തു​നാ​യ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ ജോ​ഡി​യെ നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ക​യും റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു.

നാ​യ്ക്ക​ൾ ജോ​ഡി​യെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ പ​ങ്കാ​ളി ഡോ​ണ​ൽ സ്മി​ത്ത് നാ​യ്ക്ക​ളെ തു​ര​ത്തി ഉ​ട​ൻ ത​ന്നെ 911-ൽ ​വി​വ​ര​മ​റി​യി​ച്ചു.

ശ​രീ​ര​മാ​സ​ക​ലം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ഡി​യെ എ​യ​ർ​ലി​ഫ്റ്റ് വ​ഴി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ ബ്രെ​വാ​ർ​ഡ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ ആ​നി​മ​ൽ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

District News

തൃ​ക്ക​രു​വ​യി​ൽ പേ​പ്പ​ട്ടി ആ​ക്ര​മ​ണം; 14 പേ​ർ​ക്ക് പ​രി​ക്ക്

കു​ണ്ട​റ: തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്തി​ൽ പേ​പ്പ​ട്ടി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വ​ന്മ​ള, വേ​ളി​ക്കാ​ട്, കാ​ഞ്ഞാ​വെ​ളി, പ്രാ​ക്കു​ളം, ഗോ​സ്ത​ല​ക്കാ​വ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഒ​റ്റ ദി​വ​സം കൊ​ണ്ട് 14 പേ​ർ​ക്ക് ക​ടി​യേ​റ്റു. ക​ടി​യേ​റ്റ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് തെ​രു​വു​നാ​യ്ക്ക​ളെ​യും നാ​യ അ​ക്ര​മി​ച്ചു. എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ വ​ച്ചും ഒ​രാ​ൾ​ക്ക് ക​ടി​യേ​റ്റു. ആ​ളു​കളുടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലും ക​ടി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

കൊ​ച്ചു​കു​ട്ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം. തു​ട​ർ​ച്ച​യാ​യി ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റി​ട്ടും അ​ടി​യ​ന്ത​ര​മാ​യി നാ​യ​യെ പി​ടി​കൂ​ടാ​നോ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പേ​പ്പ​ട്ടി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

District News

ആലപ്പുഴയെ ഭീതിയിലാക്കി നായകളിൽ ത്വക് രോഗം

ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞു വ്രണങ്ങളോടെയാണ് തെരുനായകൾ അലഞ്ഞു നടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ചു നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്. രോഗം ബാധിച്ച് ക്ഷീണിച്ച
നായകൾ നി‌ർബാധം കറങ്ങി നടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്. രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

നഗരസഭ ചെയ്യേണ്ടത്

1.നായകൾക്കിടയിൽ ഇത്തരത്തിൽ രോഗം വരാനുള്ള കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ പഠനം നടത്തണം.

2.രോഗം മനുഷ്യരിലേക്കു പകരുന്നതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. നായകൾ പലതും ചാവുന്നുണ്ട്. കുഷ്ഠരോഗം പിടിപെട്ടതുപോലെയാണ് നായകളുടെ ശരീരം.

3.നഗരത്തിൽ എബിസി പദ്ധതി ശക്തമാക്കണം. നായകൾക്കു വന്ധ്യംകരണം നടത്തി വാക്സിനേഷനും നൽകണം. ഇവ രണ്ടും 100 ശതമാനം പൂർത്തിയാക്കണം.

4.നഗരത്തിൽ പട്ടിക്കുട്ടികളെ കണ്ടെത്തി മൃഗസ്നേഹികളെ സഹകരിപ്പിച്ച് ആവശ്യക്കാർക്കു വീട്ടിൽ വളർത്താൻ ക്രമീകരണം ചെയ്യണം.

യോഗം ചേരണമെന്ന് ആവശ്യം

ആലപ്പുഴ നഗരസഭ പരിധിയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യവും തെരുവുനായകളിൽ പടർന്നു പിടിക്കുന്ന രോമം പൊഴിഞ്ഞു വികൃതമാകലും ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരണമെന്നു നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നായ്ക്കളിലെ ഗുരുതര പകർച്ചവ്യാധികൾ മനുഷ്യന്‍റെ ആരോഗ്യത്തെ ഏതു നിലയിൽ ബാധിക്കുമെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടു. നിലവിൽ വെറ്റിനറി ഓഫീസറുടെ അഭാവം ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനു തടസമാണ്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് ഇതു പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്‍റിനെ ചുമതലപ്പെടുത്താൻ കത്തു നൽകാൻ കൗൺസിൽ യോഗത്തിൽ വിഷ്ണു ആവശ്യപ്പെട്ടു.

Kerala

എട്ടു പേരെ കടിച്ച നായ ചത്തു; പ്രതിഷേധവുമായി നാട്ടുകാര്‍, വട്ടം കറങ്ങി നഗരസഭ

കൊച്ചി: ഉദയംപേരൂരില്‍ എട്ടു പേരെ കടിച്ച തെരുവുനായ ചത്തോടെ ഭീതിയിലായി ജനങ്ങള്‍. പേവിഷബാധയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് നായ ചത്തത്. കണിയാവള്ളി റോഡില്‍ കരിയാപറമ്പ് ഭാഗത്തുനിന്നു വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലുള്ള നായകളെ സംരക്ഷിക്കുന്ന സംഘമെത്തി തെരുവു നായയെ പിടിച്ചു കൊണ്ടുപോയത്. കൊണ്ടുപോകുന്ന വഴിക്കുതന്നെ നായ ചത്തു പോവുകയായിരുന്നു. നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അവശനിലയിലായിരുന്ന നായ അവിടെയെത്തും മുമ്പേ ചത്തുവെന്നും സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ നായയ്ക്കു പേവിഷബാധയുണ്ടെന്നും റിപ്പോര്‍ട്ട് വന്നതായി ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തി നായയുടെ ജഡം സംസ്‌കരിച്ചു.

ആരുടെ ചെലവിൽ

നായയ്ക്കു പേ വിഷബാധയുണ്ടെന്ന് അറിഞ്ഞതോടെ ഉദയംപേരൂര്‍ മേഖലയിലെ എല്ലാ തെരുവു നായക്കള്‍ക്കും വാക്‌സിനേഷന്‍ എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ അതിര്‍ത്തിയായതിനാല്‍, നായകളെ പിടികൂടുന്ന കാര്യത്തിലും വാക്‌സിനേഷനും മറ്റുമുള്ള ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.

വ്യാപക ആക്രമണം

ഉദയംപേരൂര്‍ എംഎല്‍എ റോഡില്‍ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്‍റെ മകന്‍ ഭുവനേശ്വര്‍ (4), തെക്കേ പുളിപ്പറമ്പില്‍ സതി (52), ഉദയനഗറില്‍ അന്നമ്മ ഈശപ്പന്‍, വലിയകുളം സ്വദേശി ആരോണ്‍ (12) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന അന്നമ്മയ്ക്കു കടിയേറ്റത്. അതേ ദിവസം വൈകിട്ട് അമ്മയോടൊപ്പം സഹോദരനെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ ആക്രമിച്ചത്. റോഡരികില്‍ നിന്ന കുഞ്ഞിന്‍റെ പിന്നിലൂടെയെത്തിയ നായ ചാടിവീണു കടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീടിന്‍റെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്കു കടിയേറ്റത്. പാഞ്ഞെത്തിയ നായ തല കടിച്ചുകീറി.

Kerala

വ​ള​ർ​ത്തു നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ര്‍​ഥി​നി​ക്കു ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മ​ണ്‍​വി​ള സ്വ​ദേ​ശി അ​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ബെ​ൽ​ജി​യ​ൻ മ​ലി​നോ​യി​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​കളാ​ണ് കുട്ടിയെ ആ​ക്ര​മി​ച്ച​ത്. നി​ല​വി​ളി കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷി​ച്ച​ത്. നാ​യ​ക​ളെ ഉ​ട​മ അ​ല​ക്ഷ്യ​മാ​യി അ​ഴി​ച്ചു​വി​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ പി​താ​വ് ശ്രീ​കാ​ര്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up