x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്ക​രു​വ​യി​ൽ പേ​പ്പ​ട്ടി ആ​ക്ര​മ​ണം; 14 പേ​ർ​ക്ക് പ​രി​ക്ക്


Published: May 26, 2026 08:11 AM IST | Updated: May 26, 2026 08:11 AM IST

കു​ണ്ട​റ: തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്തി​ൽ പേ​പ്പ​ട്ടി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വ​ന്മ​ള, വേ​ളി​ക്കാ​ട്, കാ​ഞ്ഞാ​വെ​ളി, പ്രാ​ക്കു​ളം, ഗോ​സ്ത​ല​ക്കാ​വ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഒ​റ്റ ദി​വ​സം കൊ​ണ്ട് 14 പേ​ർ​ക്ക് ക​ടി​യേ​റ്റു. ക​ടി​യേ​റ്റ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് തെ​രു​വു​നാ​യ്ക്ക​ളെ​യും നാ​യ അ​ക്ര​മി​ച്ചു. എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ വ​ച്ചും ഒ​രാ​ൾ​ക്ക് ക​ടി​യേ​റ്റു. ആ​ളു​കളുടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലും ക​ടി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

കൊ​ച്ചു​കു​ട്ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം. തു​ട​ർ​ച്ച​യാ​യി ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റി​ട്ടും അ​ടി​യ​ന്ത​ര​മാ​യി നാ​യ​യെ പി​ടി​കൂ​ടാ​നോ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പേ​പ്പ​ട്ടി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : nattu vishesham Dog attack Thrikkaruva

Recent News

Corehub Up