പ്രതീകാത്മക ചിത്രം
കരിന്തളം: വാളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. സൺസ്റ്റാർ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ആസാം സ്വദേശികൾക്കാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റു മൂന്നു പേരെ നീലേശ്വരം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
തെരുവുനായയ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Tags : District News Nattuvishesham Four workers injured dog attack