x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: പ​ത്തോ​ളം പേ​ർ​ക്കു ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: September 23, 2026 02:01 AM IST | Updated: September 23, 2026 02:01 AM IST

പ്രതീകാത്മക ചിത്രം

നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധയെന്നു സം​ശ​യം

ക​ഴ​ക്കു​ട്ടം : കാ​ട്ടാ​യി​ക്കോ​ണം വാ​ർ​ഡി​ൽ പ​ത്തോ​ളം പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നും പ​ത്തി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​യി​രു​ന്നു കാ​ട്ടാ​യി​ക്കോ​ണം ന​രി​ക്ക​ല്ലി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു.

ന​രി​ക്ക​ൽ സ്വ​ദേ​ശി​യാ​യ വ​രു​ൺ (37), എ​മി​ല​റ്റ് (69), ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഗോ​കു​ൽ കൃ​ഷ്‌​ണ​മ​ണ്ഡ​ൽ (28) എ​ന്നി​വ​ർ​ക്കാ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യ ഗോ​കു​ൽ കൃ​ഷ് ണ പാ​ങ്ങ​പ്പാ​റ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും മ​റ്റ് ആ​റു​പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി. വ​ള​ർ​ത്തു പോ​ത്തി​ന്‍റെ മു​ഖ​ത്തു നാ​യ​ക​ടി​ച്ച വി​വ​രം അ​റി​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് വ​രു​ണി​നു ക​ടി​യേ​റ്റ​ത്.

കാ​ട്ടാ​യി​ക്കോ​ണ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഗോ​കു​ൽ കൃ​ഷ്‌​ണ​മ​ണ്ഡ​ൽ ജോ​ലി​ക്കു പോ​കാ​ൻ നി​ൽ​ക്ക​വേ​യാ​ണ് നാ​യ​ക​ടി​ച്ച​ത്. ഗോ​കു​ലി​ന്‍റെ മു​ഖ​ത്താ​ണ് ക​ടി​യേ​റ്റ​ത്. വീ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന മൂ​ന്നു നാ​യ​ക​ളെ​യും തെ​രു​വു​നാ​യ ക​ടി​ച്ചു.

കാ​ട്ടാ​യി​ക്കോ​ണം കൗ​ൺ​സി​ല​ർ സി​ന്ധു ശ​ശി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഡോ​ഗ് സ്‌​ക്വാ​ഡും നാ​ട്ടു​കാ​രും ചേ​ർ​ന്നു നാ​യ​യെ പി​ടി​കൂ​ടി. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു പ​രി​ശോ​ധ​ന​യ്ക്കാ​യി പാ​ലോ​ട് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി.

ക​ഴ​ക്കൂ​ട്ട​ത്ത് ക​ഴി​ഞ്ഞ മാ​സം ര​ണ്ടു പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ പ​ത്തു പേ​ർ​ക്കും ച​ന്ത​വി​ള സൈ​നി​ക സ്‌​കൂ​ളി​ലെ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews dog ​​attack

Recent News

Corehub Up