x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ്​ക​ളു​ടെ ആ​ക്ര​മ​ണം; അ​മേ​രി​ക്ക​യി​ൽ അ​മ്പ​തു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

പി.​പി. ചെ​റി​യാ​ൻ
Published: May 26, 2026 03:51 PM IST | Updated: May 26, 2026 03:51 PM IST

ഫ്ലോ​റി​ഡ: ബ്രെ​വാ​ർ​ഡ് കൗ​ണ്ടി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ ര​ണ്ട് നാ​യ്​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 50 വ​യ​സു​കാ​രി​യാ​യ ജോ​ഡി കോ​വ​ൻ മ​രി​ച്ചു. സ്വ​ന്തം വ​ള​ർ​ത്തു​നാ​യ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ ജോ​ഡി​യെ നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ക​യും റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു.

നാ​യ്ക്ക​ൾ ജോ​ഡി​യെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ പ​ങ്കാ​ളി ഡോ​ണ​ൽ സ്മി​ത്ത് നാ​യ്ക്ക​ളെ തു​ര​ത്തി ഉ​ട​ൻ ത​ന്നെ 911-ൽ ​വി​വ​ര​മ​റി​യി​ച്ചു.

ശ​രീ​ര​മാ​സ​ക​ലം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ഡി​യെ എ​യ​ർ​ലി​ഫ്റ്റ് വ​ഴി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ ബ്രെ​വാ​ർ​ഡ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ ആ​നി​മ​ൽ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : dog attack woman dies usa

Recent News

Corehub Up