x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം: മൂ​ന്നു​പേ​ര്‍​ക്കു ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: September 23, 2026 01:55 AM IST | Updated: September 23, 2026 01:55 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍​സി​ല​ര്‍ സു​പ്രി​യാ മ​ഹേ​ഷും മു​ന്‍ കൗ​ണ്‍​സി​ല​ര്‍ കൂ​ട്ട​പ്പ

പ്ര​തി​ഷേ​ധ​വു​മാ​യി കൗ​ണ്‍​സി​ല​ര്‍

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ടി​ബി ജം​ഗ്ഷ​നു​സ​മീ​പം മ​രു​ത്തൂ​രി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം തു​ട​രു​ന്പോ​ഴും ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍​സി​ല​റും മു​ന്‍ കൗ​ണ്‍​സി​ല​റും റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു ടി​ബി ജം​ഗ്ഷ​നു സ​മീ​പം മൂ​ന്നു​പേ​ര്‍​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​രാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു ര​ണ്ടു​പേ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു.

സം​ഭ​വം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ കൗ​ണ്‍​സി​ല​ര്‍ സു​പ്രി​യ മ​ഹേ​ഷും മു​ന്‍ കൗ​ണ്‍​സി​ല​റും ഭ​ര്‍​ത്താ​വു​മാ​യ കൂ​ട്ട​പ്പ​ന മ​ഹേ​ഷു​മാ​ണു ന​ഗ​ര​സ​ഭ​യേ​യും മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും പൊ​ലി​സി​നെ​യും വി​വ​രം അ​റി​യി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി‍​ഞ്ഞി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് അ​നു​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രും സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. തെ​രു​വു​നാ​യ ശ​ല്യം വ​ര്‍​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു‍​ണ്ടാ​യി​ല്ലെ​ന്നു സു​പ്രി​യ മ​ഹേ​ഷ് ആ​രോ​പി​ച്ചു.

തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ പി​ന്നീ​ട് ഇ​രു​വ​രും പ്ര​തി​ഷേ​ധം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. ഇ​തി​നി​ട​യി​ല്‍ ബി​ജെ​പി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം​പാ​ല​മൂ​ട് ബി​ജു​വും ബി​ജെ​പി നേ​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ല്‍ മാ​ത്ര​മ​ല്ല, ജ​ന​റ​ല്‍ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലും തെ​രു​വു​നാ​യ​ക​ള്‍ വി​ഹ​രി​ക്കു​ക​യാ​ണെ​ന്ന് മു​ക്കം​പാ​ല​മൂ​ട് ബി​ജു ആ​രോ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews dog ​​attack

Recent News

Corehub Up