x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: സി.വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ മു​ഹ​മ്മ​ദ് റം​സാ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 11:28 PM IST | Updated: July 27, 2026 11:28 PM IST

സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

അ​ടൂ​ർ: തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴം​കു​ളം സ്വ​ദേ​ശി​യാ​യ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് റം​സാ​നെ സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. കോ​ട്ട​യം ഐ​സി​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.
സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ എം​എ​ൽ​എ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ എ​ല്ലാ പ​രി​ഹാ​ര ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി.

Tags : dog ​​attack NattuVishasham DistrictNews

Recent News

Corehub Up