Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aiadmk

പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​കാം; വി​ജ​യ്‌​യെ പ​രി​ഹ​സി​ച്ച് എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി

ചെ​ന്നൈ: വി​ജ​യ്‌​യെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ടി​വി​കെ നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. വി​ജ​യ്‌​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് വ​രെ ആ​കാ​മെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ട്രം​പി​ന് പ​ക​ര​ക്കാ​ര​നാ​കാം. അ​തി​ൽ തെ​റ്റൊ​ന്നു​മി​ല്ല.

അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട​മാ​ണ്. ഇ​വി​ടെ റീ​ലു​ക​ൾ ഇ​റ​ക്കി​യാ​ണ് അ​വ​ർ ഭ​ര​ണം ന​ട​ത്തു​ന്ന​ത്. അ​ത​വി​ടെ ന​ട​ക്കി​ല്ലെ​ന്നും പ​ള​നി​സ്വാ​മി പ​റ​ഞ്ഞു. വി​ജ​യ്‌​യെ ചെ​ല​വേ​റി​യ മു​ഖ്യ​മ​ന്ത്രി​യെ​ന്നും പ​ള​നി​സ്വാ​മി വി​ശേ​ഷി​പ്പി​ച്ചു. നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ചെ​ല​വു​ക​ളെ മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ഭ​ര​ണ​കാ​ല​വു​മാ​യി പ​ള​നി​സ്വാ​മി താ​ര​ത​മ്യം ചെ​യ്തു.

ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി ജ​യ​ല​ളി​ത​യു​ടെ കാ​ല​ത്ത് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്ന​ത്. ടി​വി​കെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി 110 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​മി​ഴ്നാ​ട്ടി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ന്നും പ​ള​നി​സ്വാ​മി ആ​രോ​പി​ച്ചു. കൊ​ല​പാ​ത​ക​ങ്ങ​ളും ക​വ​ർ​ച്ച​ക​ളും സം​ഘ​ർ​ഷ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് യോ​ഗ്യ​നാ​ണെ​ന്ന വാ​ദ​വു​മാ​യി ടി​വി​കെ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു പ​ള​നി​സ്വാ​മി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഒ​രു നേ​താ​വ് എ​ത്ത​ണ​മെ​ന്നാ​ണ് തന്‍റെ ആഗ്രഹമെന്ന് മ​ന്ത്രി ആ​ദ​വ് അ​ർ​ജു​ന ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

Latest News

Corehub Up