x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ണാ ഡി​എം​കെ വി​മ​ത എം​എ​ൽ​എ​മാ​രെ മ​ന്ത്രി​യാ​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത് വി​സി​കെ


Published: May 16, 2026 12:44 AM IST | Updated: May 16, 2026 12:44 AM IST

ചെ​ന്നൈ: വി​മ​ത അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​രെ മ​ന്ത്രി​യാ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പ് അ​റി​യി​ച്ച് ടി​വി​കെ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന വി​സി​കെ.

വി​മ​ത​രെ മ​ന്ത്രി​മാ​രാ​ക്കു​ന്ന​തു രാ​ഷ്‌​ട്രീ​യ ധാ​ർ​മി​ക​ത​യ്ക്കു നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് വി​സി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വി​ല്ലു​പു​രം എം​പി​യു​മാ​യ ഡി. ​ര​വി​കു​മാ​ർ പ​റ​ഞ്ഞു.

അ​ണ്ണാ ഡി​എം​കെ​യു​ടെ 47 എം​എ​ൽ​എ​മാ​രി​ൽ 25 പേ​ർ വി​ജ​യ് സ​ർ​ക്കാ​രി​നു പി​ന്തു​ണ ന​ല്കി​യി​രു​ന്നു.

എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി പ​ക്ഷ​ത്ത് 22 എം​എ​ൽ​എ​മാ​രാ​ണു​ള്ള​ത്. വി​മ​ത അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​ർ പി​ന്തു​ണ​ച്ച​തോ​ടെ വി​ജ​യ​യ്ക്ക് 144 പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചു.

Tags : VCK AIADMK

Recent News

Corehub Up