Kerala
കണ്ണൂർ: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് ബാങ്കിംഗ് സംരംഭമായ ഹലാൽ ഫായിദയിലെ നിക്ഷേപ തട്ടിപ്പിൽ ടി.കെ.ഗോവിന്ദൻ എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി. സൊസൈറ്റിയുടെ പ്രസിഡന്റും പ്രൊമോട്ടറുമായ സിപിഎം നേതാവ് ഷാജിറിന് സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ഈ തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും നിക്ഷേപകർക്ക് പണം തിരിച്ചുനൽകാൻ അടിയന്തര നടപടി വേണമെന്ന് താൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം തുറന്നടിച്ചു. വിഷയം പാർട്ടി കമ്മിറ്റികളിൽ നേരത്തെ തന്നെ ചർച്ചയായിരുന്നു. നിക്ഷേപം തിരിച്ചുകൊടുക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ നിർദ്ദേശം ഉയർന്നിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടത്തി നടപടിയുണ്ടാകുമെന്ന് സർക്കാർ തലത്തിൽ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: പോലീസുകാർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. പോലീസുകാർക്കും വീടും കുടുംബവുമുണ്ടെന്നും അമ്മയും പെങ്ങന്മാരുമുണ്ടെന്നും ഓർക്കണം. പാവപ്പെട്ടവരുടെ വീടുകളിൽ കയറിയ പോലീസുകാരെ തങ്ങൾ നോക്കിവെച്ചിട്ടുണ്ടെന്നും ഉദയഭാനു പറഞ്ഞു.
അർജുൻ ആയങ്കിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം മല്ലപ്പള്ളി കാട്ടാമലയിലെ സിപിഎം നേതാവിന്റെ വീട്ടിൽ പോലീസ് എത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് ഉദയഭാനു ഭീഷണി മുഴക്കിയത്. കാട്ടാമലയിലെ വീടുകളിൽ കയറിയ പോലീസുകാരെ തങ്ങൾ നോക്കിവച്ചിട്ടുണ്ട്.
അവരെ സംരക്ഷിക്കാൻ ആരുമുണ്ടാകില്ല. പോലീസുകാരുടെ വീടുകളിലേക്കും തങ്ങൾ കയറുമെന്നും അദ്ദേഹം പറഞ്ഞു. ഭരണം ലഭിച്ചതിനാൽ പാവപ്പെട്ടവരുടെ വീടുകളിൽ കയറി അവരെ കള്ളക്കേസിൽ കുടുക്കാമെന്നാണ് ചില കോൺഗ്രസ് പ്രവർത്തകരുടെ ധാരണയെങ്കിൽ അത് അനുവദിക്കില്ല.
അത്തരം നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയെങ്കിലും വാക്കുകേട്ട് പാവപ്പെട്ടവരുടെ വീടുകളിൽ കയറിയാൽ വന്നതുപോലെ തിരിച്ചുപോകാൻ കഴിയില്ലെന്ന് പോലീസുകാരോട് പറയാനുണ്ടെന്നും ഉദയഭാനു പറഞ്ഞു. മര്യാദ കാണിച്ചാൽ മര്യാദയോടെയും മോശം രീതിയിൽ പെരുമാറിയാൽ അതേ രീതിയിലും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി അർജുൻ ആയങ്കി. ഒളിവിൽ കഴിയുന്ന അർജുൻ ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. തനിക്ക് ആരുടെയും രാഷ്ട്രീയ പിന്തുണ ആവശ്യമില്ല. എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്നും ആയങ്കി പറഞ്ഞു.
അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന എം.വി. ജയരാജന്റെ പരാമർശമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. വെടിവയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്ന തരത്തിലുള്ള ജയരാജന്റെ പരാമർശത്തിനെതിരെയും ആയങ്കി രംഗത്തെത്തി.
ശത്രുക്കളെക്കാൾ വലിയ ശത്രുവായാണ് ജയരാജൻ തന്നെ കാണുന്നതെന്നായിരുന്നു ആയങ്കിയുടെ വിമർശനം. അതേസമയം ആയങ്കിയുടെ ആരോപണങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി എം.വി. ജയരാജനും രംഗത്തെത്തി. അർജുൻ ആയങ്കിയുടേത് ക്വട്ടേഷൻ രാഷ്ട്രീയമാണെന്നും അത്തരത്തിലുള്ള യാതൊരു പിന്തുണയും സിപിഎമ്മിന് ആവശ്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി.
Kerala
കോഴിക്കോട്: പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ മന്ത്രി രമേശ് ചെന്നിത്തല ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം.
കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണ്. ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോലീസ് എത്തി പിടികൂടാനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി.
അർജുൻ ആയങ്കിയെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണയ്ക്കുന്നതായി കണക്കാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവന്ന പാർട്ടി എന്ന തരത്തിൽ അർജുൻ ആയങ്കി നടത്തിയ പരാമർശത്തെയും ജയരാജൻ വിമർശിച്ചു.
Kerala
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇഡി കേസില്‍ പ്രതിയായ സിപിഎമ്മിനുവേണ്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
കേസിലെ 68–ാം പ്രതിയായ പാര്‍ട്ടിക്കുവേണ്ടി ഹാജരായി ജാമ്യമെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഇന്നലെ നേരിട്ടു ഹാജരായി ജാമ്യമെടുത്തത്.
കേസിലെ മറ്റു പ്രതികള്‍ നേരത്തേ ഹാജരായി ജാമ്യമെടുത്തിരുന്നു. ഓഗസ്റ്റ് 19ന് കേസ് വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റിയിൽ നേതൃത്വത്തിനും വിമർശനം. പാർട്ടിയിൽ ക്യത്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യം ശരിയായി വിലയിരുത്താനായില്ലെന്നുമാണ് വിമർശനം ഉയരുന്നത്.
കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളെല്ലാം ഡൽഹിയിൽ തുടരുകയാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയനെതിരെ വിമർശനം ശക്തമാവുന്നതാണ് കാണുന്നത്.
അതേസമയം, സിസിയിൽ നിന്ന് ഇപി ജയരാജൻ വിട്ടുനിൽക്കുകയാണ്. ആയുർവ്വേദ ചികിത്സയുടെ പേരു പറഞ്ഞ് അവധിക്ക് അപേക്ഷിച്ചെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സിസിയിൽ നിന്നുള്ള വിട്ടുനിൽക്കൽ.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് ചെയ്തത്.
District News
അമ്പലപ്പുഴ: ജി. സുധാകരൻ എംഎൽഎ സിപിഎം പ്രവർത്തകരേയും ജനപ്രതിനിധികളേയും നിരന്തരം ആക്ഷേപിക്കുകയും വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.
പറവൂരിൽ നിന്നാരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിന് സമീപം ബാരിക്കേഡുപയോഗിച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി. ഷാംജി അധ്യക്ഷത വഹിച്ചു. എച്ച്. സലാം, എ. ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് എം.എ.ബേബിയും ബൃന്ദ കാരാട്ടും. ജന്തര്‍മന്തറിലെ സമര പന്തലിൽ എത്തിയാണ് സിപിഎമ്മിന്റെ പിന്തുണ അറിയിച്ചത്.
പ്രതിഷേധം എത്ര കാലം തുടരുന്നുവോ അത്രയും കാലം സിപിഎം പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ജീവിതം വച്ചാണ് കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നത്. എല്ലാവര്ക്കും അറിയാവുന്ന ഭാഷ പ്രതിഷേധത്തിന്റെ സ്വരമാണെന്നും സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളും ഖാപ്പ് പ്രതിനിധികളും ഇന്ന് സമരപ്പന്തലിലെത്തി. അതിനിടെ സമരക്കാര്‍ക്ക് കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പോലീസ് നിഷേധിച്ചതായി സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെ ആരോപിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
സംഘപരിവാർ അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയതുപോലെ കേരളത്തിലും നടപ്പിലാക്കുകയാണെന്നും സിപിഎം ആരോപിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സ്വയം വിമർശിച്ച് സിപിഎം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് തെറ്റാണെന്നും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ പറയുന്നു.
സ്ഥാനാർഥി നിർണയത്തിൽ ജാഗ്രത വേണമായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്തി. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്ന് മാസത്തെ സാവകാശമെടുക്കും. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ച കൂടി നടക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
Kerala
തൃശൂർ: വാടാനപ്പള്ളിയിൽ "മുഖ്യമന്ത്രിയായി കെ.സി വരട്ടെ' എന്ന ബോർഡ് സ്ഥാപിച്ചത് സിപിഎം അംഗം. സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവർത്തകനായ അരവശേരി മുഹമ്മദാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ഫ്ലക്സ് വയ്ക്കുന്നത്. സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭർത്താവാണ് ബോർഡ് സ്ഥാപിച്ച മുഹമ്മദ്. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന തരത്തിലുള്ള ബോർഡ് സ്ഥാപിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു നീക്കമെന്ന് യുഡിഎഫ് ആരോപിക്കുന്നു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. വ്യാജ പ്രചാരണം നടത്തി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതിൽ പ്രതിഷേധിച്ച് വാടാനപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാൻ സിപിഎം നടത്തുന്ന നീക്കമാണിതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
Kerala
കോട്ടയം: സിപിഎം ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണവുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷമാണ് ജോസ് കെ. മാണിയുടെ ആരോപണം.
എൽഡിഎഫ്- ആർഎസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാക്കി. ജോസഫ് ഗ്രൂപ്പിനെക്കാൾ മുന്നിലാണ് കേരള കോൺഗ്രസ് എമ്മിന്റെ വോട്ട് വിഹിതം. ജയിച്ചവർക്ക് 50 ശതമാനം വോട്ടുപോലും നേടാനായില്ല. ചെറിയ മാർജിനിലാണ് തങ്ങൾ തോറ്റതെന്നും ജോസ് കെ.മാണി പറഞ്ഞു.
പൊതുവായ അഭിപ്രായമാണ് ക്രോസ് വോട്ടിംഗ് എന്നത്. കണ്ണൂരിൽ അത് കണ്ടല്ലോ. തിരുത്തൽ നടത്തണമെന്ന് ഇടതുപക്ഷത്തിനു തോന്നൽ ഉണ്ടാകും. ഡീൽ ആരോപണം തെരഞ്ഞെടുപ്പിൽ ബാധിച്ചു.
എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല. വിസനത്തിനു ജനകീയമുഖം വന്നില്ല. അണികൾ ക്രോസ് വോട്ട് ചെയ്തു എന്ന് അണികൾ തന്നെ പറയുന്നു. അത് തെളിഞ്ഞാൽ ഗൗരവമുള്ള കാര്യമാണ്. 2.2 ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളുവെന്നും ജോസ് കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൾ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവച്ചു.
ജില്ലാ സെക്രട്ടി ഇ.എൻ. സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്ദുൾ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം അബ്ദുൾ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ നൃത്തം ചെയ്തവരെ നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സിപിഎം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് (54), സതീഷ് (51) എന്നിവർ പിടിയിൽ.
വെള്ളറട ചൂണ്ടിക്കൽ ആണ് സംഭവം. എസ്ഐ അഭിജിത്തിനെ ആക്രമിച്ച കേസിലാണ് പ്രതികളെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ്ഐ പ്രതീഷ്കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ജസീം എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ആക്രമണത്തിൽ പരിക്കേറ്റ എസ്ഐയെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെയെത്തിയ സിപിഎം അനുഭാവികള്‍ അനുവദിച്ചില്ല.
തുടര്‍ന്ന് പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ അക്രമി സംഘത്തെ വ്യാഴാഴ്ചയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സിപിഎമ്മിൽ തെറ്റുതിരുത്തൽ പ്രക്രിയ അനിവാര്യമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്തരം ചർച്ചകളിലേക്കു കടക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾതന്നെ പാർട്ടി വിട്ടു കോണ്‍ഗ്രസ് ചേരിയിൽ സ്ഥാനാർഥികളായത് തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് ഉടൻ കടക്കേണ്ടതുണ്ടെന്ന സൂചനയാണ് നൽകുന്നത്. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി നടപടികളുണ്ടാകും. പാർട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തൽ നടപടികളും നയരേഖകളും അംഗീകരിക്കുന്നുണ്ട്.
എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും തെറ്റുതിരുത്തൽ നടപടി സ്വീകരിക്കാറുണ്ട്. ജി. സുധാകരനും പി.കെ.ശശിയും ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിവിട്ട് എതിർ ചേരിയിൽ സ്ഥാനാർഥികളായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതൊന്നും ഒരുതരത്തിലുള്ള വെല്ലുവിളിയുമല്ലെന്നായിരുന്നു മറുപടി. ചിലർ പോകുമ്പോൾ പാർട്ടി രക്ഷപ്പെടുന്ന സാഹചര്യവുമുണ്ട്.
ജി. സുധാകരൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയത് അദ്ദേഹത്തിന്റെ എത്രവലിയ തകർച്ചയെയാണ് കാണിക്കുന്നത്. തൊഴിലാളികൾ അടക്കമുള്ള വിശ്വസിച്ച ജനസഞ്ചയത്തോട് കാട്ടുന്ന വിശ്വാസമില്ലായ്മയല്ലേ ഇത്. മുമ്പ് കണ്ണൂരിൽ എം.വി. രാഘവനും പാട്യം രാജനും ആലപ്പുഴയിൽ കെ.ആർ. ഗൗരിയമ്മയും അടക്കമുള്ള വലിയ നേതാക്കൾ പാർട്ടി വിട്ടപ്പോഴും പ്രതിസന്ധി നേരിട്ടെങ്കിലും പാർട്ടിയെ കാര്യമായി ബാധിച്ചില്ല. അവസാനകാലത്ത് ഇവരെല്ലാം പാർട്ടിയുടെ ഭാഗമായിരുന്നുവെന്ന കാര്യം ഇപ്പോൾ വിട്ടുപോയവർ ഓർത്താൽ നന്നെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി ഒരു നീക്കുപോക്കുമില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ട്. പിഡിപിയുടെ പഴയ നിലപാടല്ല ഇപ്പോഴെന്നും അത് മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്നാണ് തെക്കൊരു നേതാവ് പറയുന്നത്. ഇങ്ങനെയാണ് ചില ഡീലുകൾ തെളിഞ്ഞുവരുന്നതെന്നും എം.എ. ബേബി പറഞ്ഞു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതാകുമ്പോൾ പുച്ഛിച്ച് പുറത്തുപോകരുത്.
പ്രസ്ഥാനത്തെ അരുംകൊല ചെയ്തവർക്ക് ഒപ്പം പോകുന്നത് അധഃപതനമാണ്. അപൂർവം ചിലരിൽ പാർലമെന്ററി മോഹമുണ്ട്. ഇത് തെറ്റായ സമീപനമാണെന്നും എം.എ.ബേബി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന ജി. സുധാകരന് (അമ്പലപ്പുഴ), പി.കെ. ശശി (ഒറ്റപ്പാലം), ടി.കെ. ഗോവിന്ദന് (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണന് (പയ്യന്നൂര്‍) എന്നിവര്‍ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു.
ഇവരുടെ വിജയത്തിനായി എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഇറങ്ങണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തിനു പകരം വന്ന വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏഴ് രാഷ്ട്രീയ കക്ഷികളിലെ എംപിമാർ.
കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ സംയുക്ത പ്ലാറ്റ്ഫോമും എൻആർഇജിഎ സംഘർഷ് മോർച്ചയും നടത്തിയ നയസംവാദ പരിപാടിയിലാണ് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആർജെഡി, ഡിഎംകെ, ഭാരത് ആദിവാസി പാർട്ടി എന്നീ പാർട്ടികളിലെ എംപിമാർ നിലപാടറിയിച്ചത്.
തൊഴിലുറപ്പ് നിയമം തങ്ങൾക്ക് വേതനം നൽകിയിരുന്നുവെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നിനും ആഹാരത്തിനുമായി ആ വേതനമാണ് ഉപയോഗിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നു വന്ന വനിതാ തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനങ്ങളുടെയും പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും പങ്കിനെ പുതിയ നിയമം ഗണ്യമായി ദുർബലപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ഗ്രാമീണ കുടുംബത്തിന് 200 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പുനൽകുക, പണപ്പെരുപ്പത്തിന് അനുസൃതമായി പ്രതിവർഷം 700 രൂപയുടെ കുറഞ്ഞ വേതനം ഉറപ്പാക്കുക, ഹാജർ, വേതന പേയ്മെന്റുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്ക് തൊഴിലാളികളെ ഒഴിവാക്കുന്ന സ്വഭാവമുള്ളതിനാൽ ഇവ പിൻവലിക്കുക ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയിൽ കേന്ദ്രപങ്കാളികളായി ഗ്രാമസഭകളുടെ പങ്ക് പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് സംയുക്ത പ്ലാറ്റ്ഫോമിന്റെ ആവശ്യങ്ങൾ.
ഡി. രാജ, ശിവദാസൻ, ജ്യോതിമണി, ശശികാന്ത് സെന്തിൽ, മനോജ് ഝാ, അമ്ര റാം, രാജ്കുമാർ റൗട്ട്, അരുണ്‍ നെഹ്റു, സഞ്ജയ് യാദവ്, രാജാ റാം സിംഗ് എന്നിവർ പ്രസംഗിച്ചു.
District News
മാന്നാർ: സിപിഎം സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന സിറ്റിംഗ് എംഎൽഎ സജി ചെറിയാൻ മാന്നാർ പുത്തൻപള്ളിയിലെ റംസാൻ നോമ്പുതുറയിൽ പങ്കെടുത്തു. മഗ്രിബ് ബാങ്കിന് തൊട്ടുമുമ്പ് മാന്നാർ പുത്തൻപള്ളിയിൽ എത്തിയ സജി ചെറിയാനെ ജമാഅത്ത് പ്രസിഡന്റ് എൻ.എ. റഷീദ്, സെക്രട്ടറി എ.എ. കലാം, ഇലക്ഷൻ കമ്മിറ്റിയംഗം താജുദീൻകുട്ടി എന്നിവർ ചേർന്ന് സ്വീകരിച്ചു.
പുത്തൻപള്ളി കൺവൻഷൻ സെന്ററിൽ നടന്ന നോമ്പുതുറയിൽ ഈന്തപ്പഴം കഴിച്ചും നോമ്പുകഞ്ഞികുടിച്ചും സജി ചെറിയാൻ വിശ്വാസികളോടൊപ്പം പങ്കുചേർന്നു. എൻഡിഎ സ്ഥാനാർഥി എം.വി. ഗോപകുമാറും പ്രചാരണരംഗത്ത് സജീവമായി.
റോഡ് ഷോ നടത്തി പ്രചാരണത്തിനു തുടക്കമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഗോപകുമാർ തന്നെയായിരുന്നു മത്സരിച്ചത്. ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങിൽ ഒന്നാണ് ചെങ്ങന്നുർ. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ചെങ്ങന്നുരിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നറിയുന്നു. കോൺഗ്രസ് സ്ഥാനാർഥി കൂടി എത്തുന്നതോടെ തെരഞ്ഞെടുപ്പുരംഗം സജീവമാകും.
തുറവൂർ: അരൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ദലീമയുടെ റോഡ് ഷോ പര്യടനം നടത്തി. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ റോഡ്ഷോ ഇന്നലെ വൈകിട്ട് എഴുപുന്ന കുമ്പളങ്ങി പാലത്തിൽനിന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് മണ്ഡലത്തിലെ കുമ്പളങ്ങി-തുറവൂര്‍ റൂട്ടിലൂടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും തൈക്കാട്ടുശേരി, പള്ളിപ്പുറം വഴി അരൂക്കുറ്റി റൂട്ടിലൂടെ അരൂരിലെത്തി സമാപിച്ചു.
Kerala
കാസര്‍ഗോഡ്: പൊതുമരാമത്ത് വകുപ്പിനെ അവഗണിച്ച് ദേശീയപാത ഉദ്ഘാടനം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി സമാന്തര ഉദ്ഘാടനപരിപാടി നടത്തി പ്രതിഷേധിച്ച് സിപിഎം.
തലപ്പാടി- ചെങ്കള ദേശീയപാതയിലെ നുള്ളിപ്പാടിയില്‍ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചിയിലെ ചടങ്ങില്‍നിന്ന് ഒന്നരമണിക്കൂര്‍ നേരത്തേ യാണ് കാസര്‍ഗോഡ് ദേശീയപാത ഉദ്ഘാടനം ചെയ്തത്.
ബിജെപിയുടെ നാലാള് ചേര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയല്ല ദേശീയപാതയെന്ന് എംഎല്‍എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടി പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് ദേശീയപാത നിര്‍മിച്ചത്. 6,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിനു നല്‍കിയത്.
പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്ത ജനാധിപത്യ മര്യാദയുടെ ലംഘനത്തിന് കേരളം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ മുദ്രാവാക്യവും പുറത്തിറക്കി എൽഡിഎഫ്. മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ... എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുക.
എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേർത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗൺഷിപ്പ് നൽകാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.
സിപിഎം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. 2016 ൽ എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നും 2021 ൽ ഉറപ്പാണ് എൽഡിഎഫ് എന്നതുമായിരുന്നു ഇടതുമുന്നണിയുടെ മുദ്രാവാക്യങ്ങൾ.
അതേസമയം സ്ഥാനാർഥി നിർണയ ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്. സിപിഎം സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായി. ഒദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും. സിപിഐ 25 പേരുടെ പട്ടിക അംഗീകരിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് നയത്തിൽ വൻ മാറ്റം വരുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബിജെപി കേരളത്തിൽ മുഖ്യശത്രുവായി കണ്ടിരുന്നതും പോരാടിയതും കോൺഗ്രസിന് എതിരായിരുന്നു. എന്നാൽ, ഇത്തവണ മുഖ്യശത്രു സിപിഎമ്മാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെയും അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഈ മാറ്റം.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെപ്പിലും കോൺഗ്രസിനെയായിരുന്നു മുഖ്യശത്രുവായി ബിജെപി കണക്കാക്കിയത്. കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപി കേന്ദ്ര നയത്തിനോട് യോജിച്ച സമീപനമായിരുന്നു ഇത്.
ഇരു മുന്നണികളെയും എതിർക്കുന്ന മൂന്നാം മുന്നണി എന്ന നയം എൻഡിഎ കാലങ്ങളായി തുടരുന്നു എങ്കിലും സംസ്ഥാനത്തു പ്രാദേശികമായ വിട്ടുവീഴ്ചകൾ കോൺഗ്രസിനോട് അധികം ഇല്ലായിരുന്നു . പ്രത്യേകിച്ചും മോദി - അമിത് ഷാ കാലം മുതൽ.
സിപിഎമ്മും കോൺഗ്രസും പരസ്പരം ബിജെപി ബന്ധം ആക്ഷേപിക്കുന്നുണ്ടെങ്കിലും ബിജെപിക്കകത്തു സമീപകാലത്ത് സിപിഎമ്മിനേക്കാൾ ശത്രുത കോൺഗ്രസിനോട് ആയിരുന്നു.കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ച കാലഘട്ടത്തിൽ പോലും നയം അങ്ങനെയായിരുന്നു.
അമിത് ഷായുടെ നീക്കം
രാജ്യമെമ്പാടുനിന്നു നക്സൽ സ്വാധീനം പാടെ ഇല്ലാതാക്കുക എന്ന കേന്ദ്ര സർക്കാർനയത്തിന്റെ ഭാഗമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള നയത്തിലും മാറ്റം വന്നിരിക്കുന്നത്. കേരളത്തിൽ നക്സൽ വേട്ടയ്ക്കു പിണറായി സർക്കാർ വേണ്ടത്ര പിന്തുണ നൽകിയെങ്കിലും പാർട്ടിയിലെ ബുദ്ധിജീവിഭാഗവും സിപിഐയും അതിനെ എതിർത്തതു കേന്ദ്രം ശ്രദ്ധച്ചിട്ടുണ്ട്.
മാത്രമല്ല വയനാട് ഉൾപ്പെടെ കേരളത്തിലെ പല ഭാഗങ്ങളിലും നക്സൽ സ്വാധീനം നിലനിൽക്കുന്നതിന്റെ കാരണം ഇടതു സ്വാധീനമാണെന്നും അവർ കരുതുന്നു. കമ്യൂണിസ്റ്റ് പാർട്ടികളെയും നക്സൽ തീവ്രവാദത്തോടു ബന്ധിച്ചു കാണാനാണ് അമിത് ഷായുടെ നിർദേശം.
ഭരണവും വോട്ട് മറിക്കലും
കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണം തുടർച്ചയായി മൂന്നു ടേം വരികയും കോൺഗ്രസ് 15 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരിക്കുകയും ചെയ്താൽ രണ്ടു മുന്നണികളും ദുർബലമാകുമെന്ന ബിജെപിയുടെ വിലയിരുത്തലിലും മാറ്റം ഉണ്ടാകും. പിണറായി സർക്കാർ മൂന്നാം വട്ടം വന്നാൽ ബംഗാളിലെ പോലെ സിപിഎം സംഘടനാ സംവിധാനം സ്വയം അഴുകി നശിച്ചുപോകുമെന്നാണ് നിലവിൽ ബിജെപി വിലയിരുത്തിയിരുന്നത്.
സ്ഥിരമായ ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് ആകട്ടെ നിലനിൽപ്പിനായി കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ചില മണ്ഡലങ്ങളെങ്കിലും സിപിഎമ്മിനു മറിഞ്ഞതായി കരുതുന്നവരും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപി രഹസ്യമായി ചിലയിടങ്ങളിലെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതുന്നവരും ഉണ്ട്.
എന്നാൽ, അത്തരം രഹസ്യ ബന്ധത്തോടോ വോട്ടു മറിക്കലിനോടോ അനുകൂല നയം വേണ്ടെന്നു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പിണറായി സർക്കാരിനെതിരായ പല സമരഘട്ടങ്ങളിലും ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി നിന്നില്ലെന്ന ആക്ഷേപം ഉണ്ടായതും ഇതേ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ .
ശബരിമല സ്ത്രീ പ്രവേശനം, സ്വർണപ്പാളി പ്രശ്നം, ഇഡിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി കേസുകൾ എന്നിവയിലൊന്നും ബിജെപി വേണ്ടത്ര ചടുലമായ സമരമുറകൾ സ്വീകരിച്ചില്ല എന്നു കരുതുന്നവരുണ്ട്.
പിണറായിക്കെതിരായ അഴിമതിക്കേസുകളിലും കേന്ദ്ര ബിജെപി നേതൃത്വം പോലും മൃദുല നിലപാടാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. മറിച്ച് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം പോലുള്ളവയിൽ സിപിഎമ്മിന്റെ സഹായം ബിജെപിക്കു കിട്ടിയതായി കരുതുന്നുമുണ്ട്. അതിനിടയിലാണ് നയം മാറ്റത്തിന് ഒരുങ്ങുന്നത്.
വോട്ട് ബാങ്കിൽ നോട്ടം
കേരളത്തിൽ കോൺഗ്രസിന്റെ അടിത്തറ ന്യൂനപക്ഷ സമുദായങ്ങൾ ആയതിനാൽ കോൺഗ്രസിനെ പാടെ ഇല്ലാതാക്കാനോ കോൺഗ്രസ് മുന്നണിയെ ദുർബലമാക്കാനോ അത്ര എളുപ്പമല്ലെന്നു ബിജെപി കേന്ദ്ര നേതൃത്വവും മനസിലാക്കുന്നുണ്ട് .ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനം കൂട്ടാൻ പാർട്ടി നടത്തിയ ശ്രമങ്ങൾ ഇനിയും വേണ്ടത്ര വിജയിച്ചിട്ടില്ല.
എന്നാൽ, സിപിഎമ്മിലെയും കമ്യൂണിസ്റ്റ് പാർട്ടികളിലെയും പ്രധാന അംഗങ്ങളും പിന്തുണയും ഹിന്ദു വിഭാഗത്തിൽനിന്നാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി സിപിഎം ആണെന്ന നിരീക്ഷണം കേന്ദ്രനേതൃത്വത്തിനുണ്ട്. കോൺഗ്രസിനെ തകർത്തു മുഖ്യപ്രതിപക്ഷം ആകുന്നതിനേക്കാൾ നല്ലത് സിപിഎമ്മിനെ ചെറുത്തു മുന്നിലേക്കു വരുന്നതാണ് നല്ലതെന്നാണ് പുതിയ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം-കേരളാ കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ തീരുമാനമായില്ല. കുറ്റ്യാടി സീറ്റ് ഉൾപ്പെടെ 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ്. എന്നാൽ കുറ്റ്യാടി തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്ന് സിപിഎം അറിയിച്ചതായാണ് വിവരം.
13 തന്നെയാണ് നമ്മൾ ആവശ്യപ്പെട്ടിരിക്കുന്നത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ചില സീറ്റുകൾ സിറ്റിംഗ് സീറ്റുകളാണ്. അതിനുള്ള ബുദ്ധിമുട്ട് മാത്രമേയുള്ളൂ. അതല്ലെങ്കിൽ അത് അനുസരിച്ച് വേറെയേതെങ്കിലും സീറ്റ് വേണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് ജോസ് കെ. മാണി പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് മത്സരിക്കാനായി കേരള കോൺഗ്രസിന് ഇടതുമുന്നണി നൽകിയത്. എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ്റ് സിപിഎമ്മിന് തിരിച്ചുകൊടുക്കേണ്ടിവരികയായിരുന്നു. തുടർന്ന് 12 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് അഞ്ചിടത്തേ വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിലേക്ക് എൽഡിഎഫ് കടക്കുന്നു. ആർക്കും അധിക സീറ്റില്ലെന്നും നിലവിലെ സ്റ്റാറ്റസ്കോ തുടാരൻ എൽഡിഎഫിലെ വലിയ കക്ഷിയായ സിപിഎം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് 12 സീറ്റ് നൽകും.
കുറ്റ്യാടിയും തിരുവനന്തപുരവും അവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നൽകാൻ സാധ്യതയില്ല. ഒരു കക്ഷിക്ക് മാത്രമായി സീറ്റ് വർധിപ്പിക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസ് എമ്മിനെ അറിയിക്കും. അതേസമയം തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന പൊതുവികാരം പാർട്ടിക്കുള്ളിലുണ്ട്.
ഇതു സംബന്ധിച്ച് ആന്റണി രാജുവുമായി സിപിഎം ചർച്ച നടത്തും. കഴിഞ്ഞ തവണ മത്സരിച്ച വടകര, കൂത്തുപറമ്പ്, കൽപ്പറ്റ സീറ്റുകളായിരിക്കും ആർജെഡിക്ക് ലഭിക്കുക. കൂടുതൽ സീറ്റ് ആർജെഡി ആവശ്യപ്പെട്ടെങ്കിലും തരാൻ കഴിയില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.
നാലാം തീയതി വൈകുന്നേരം നാലിനാണ് ഇടത് മുന്നണിയോഗം ചേരുക. അതിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും അഞ്ചിന് സംസ്ഥാന സമിതിയും ചേരുന്നുണ്ട്. തുടർന്ന് അധികം വൈകാതെ സ്ഥാനാർഥി പട്ടികയും പുറത്തിറക്കും.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിൽ ടി.ഐ.മധുസൂദനൻ മത്സരിക്കുമോയെന്ന് നോക്കട്ടെ അതിനുശേഷം തന്റെ നിലപാട് പറയാമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിയുണ്ടായി. ഏരിയാ കമ്മിറ്റിയിൽ നിന്ന് ചില അംഗങ്ങൾ ഇറങ്ങിപ്പോയത് താൻ ഉന്നയിച്ച വിഷയങ്ങൾക്കുള്ള പിന്തുണയായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും താൻ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നവരാണ്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.
ബൈക്ക് കത്തിച്ച കേസിലും ഭീഷണിപ്പെടുത്തിയ സംഭവത്തിലും പോലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണ്. കുറ്റവാളികളെ കണ്ടെത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന് മർദനമേറ്റെന്ന് ആരോപിച്ച് സംസ്ഥാനത്ത് സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നുണകൾ പറഞ്ഞ് കേരളത്തിൽ വ്യാപക ആക്രമണം നടത്തുന്ന സിപിഎമ്മിന് വോട്ടർമാർ തക്കതായ മറുപടി നൽകും.
ആരോഗ്യമേഖലയിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥ. അത് പൊളിഞ്ഞുപാളീസായി പോയിട്ടും അതിന്റെ പേരിലുള്ള അക്രമം തുടരാൻ സിപിഎം നേതാക്കൾ അണികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമക്കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ കോൺഗ്രസ് അതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സിപിഎം ഗുണ്ടകൾ ആയുധം താഴെ വെച്ച് അക്രമം അവസാനിപ്പിക്കണം.
കെഎസ്യു നേതാവിന്റെ വീടിനുനേരെ ബോംബ് ആക്രമണം നടത്തി. നാടുമുഴുവൻ അക്രമം നടത്തുന്നു. മന്ത്രിയെ ആക്രമിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്. തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
കൊച്ചി: ബെനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. വിവിധ കരാറുകളിൽ പി.പി.ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബെനാമി ഇടപാട് എന്നായിരുന്നു പരാതി.
വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങളിലെ വീഴ്ചകളിൽ മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ശിപാർശ ചെയ്തത്.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണിയിലെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. ഈ മാസം അവസാനത്തോടെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കും
രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റിയോഗത്തിനുശേഷം മുഹമ്മദ് സലിം പറഞ്ഞു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം 90 ശതമാനം പൂർത്തിയായി. അവശേഷിച്ചവ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ആകെയുള്ള 294 സീറ്റിലും മത്സരിക്കുകയാണ് ലക്ഷ്യമെന്നും മുഹമ്മദ് സലിം അറിയിച്ചു.
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഒരു സീറ്റിൽപോലും വിജയിച്ചില്ല. അതേസമയം സീറ്റ് വിഭജനധാരണയുണ്ടായിരുന്ന ഐഎസ്എഫിലൂടെ ഒരു സീറ്റ് ലഭിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സീറ്റുചർച്ചകളിലേക്ക് കടന്ന് എൽഡിഎഫ്. തിങ്കളാഴ്ച ഇടതുമുന്നണി യോഗംചേരും. ഇതിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും.
നിലവിലെ സീറ്റുകൾ അതത് കക്ഷികൾക്കുതന്നെ നൽകാമെന്ന പൊതുധാരണയാണ് സിപിഎമ്മിന്. സിപിഎമ്മിലെ സ്ഥാനാർഥിനിർണയം കുറച്ചുകൂടി കഴിഞ്ഞിട്ടേയുണ്ടാകൂവെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
വികസനമുന്നേറ്റജാഥയുടെ വിലയിരുത്തൽ, പ്രകടനപത്രിക തയാറാക്കൽ, സീറ്റുധാരണ എന്നിവയാണ് പ്രധാനമായും ഇടതുമുന്നണിയോഗം പരിഗണിക്കുക. പ്രകടനപത്രിക തയാറാക്കാൻ എല്ലാ കക്ഷിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കും.
സിപിഎം നടത്തുന്ന പഠന കോൺഗ്രസിലെ നിർദേശങ്ങളും പരിഗണിച്ചാകും പ്രകടനപത്രിക അന്തിമമാക്കുക. എന്നാൽ സീറ്റുചർച്ച മുന്നണിയോഗത്തിൽ ഉണ്ടാകില്ല.
Kerala
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള പുതുയുഗ യാത്രയിൽ പങ്കെടുത്ത് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിഴലായിരുന്ന എ. സുരേഷ്. പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന പുതുയുഗ യാത്ര'യുടെ വേദിയിലാണ് എ സുരേഷ് ചൊവ്വാഴ്ച വൈകിട്ട് പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മാധ്യമങ്ങളുമായുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചാണ് സുരേഷിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. വി.എസിനെ ശിക്ഷിക്കാൻ കഴിയാത്ത പാർട്ടി നേതൃത്വം തന്നെ ബലിയാടാക്കുകയായിരുന്നു എന്ന് അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ 13 വർഷമായി അദ്ദേഹം സജീവ രാഷ്ട്രീയത്തിന് പുറത്തായിരുന്നു.
വി.എസിന്റെ ഉരുക്കുകോട്ടയായിരുന്ന മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനായി കെപിസിസി നേതാക്കൾ സുരേഷുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു.
"വി.എസിനുള്ള ശിക്ഷയാണ് തനിക്ക് ലഭിച്ചത്. 13 വർഷം താൻ അനുഭവിച്ച നീതിനിഷേധത്തിനും വേദനയ്ക്കും കോൺഗ്രസ് നൽകിയ ഈ ആദരവ് വലിയ സന്തോഷമേകുന്നതാണെന്നും സുരേഷ് വേദിയിൽ പ്രതികരിച്ചു. എ. സുരേഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റ ഇക്കഴിഞ്ഞ ദിവസവും പ്രസ്താവിച്ചിരുന്നു.
വി.എസിനെ സ്നേഹിക്കുന്നവരുടെ വോട്ടുകൾ സുരേഷിലൂടെ മലമ്പുഴയിൽ തങ്ങൾക്കൊപ്പം ചേർക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. സിപിഎമ്മിലെ സത്യസന്ധരായ പ്രവർത്തകർ പോലും ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്തുവരികയാണെന്ന് വി.ഡി. സതീശൻ അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്കുന്നതു വൈകുന്നതിന്റെ ലാഭം സിപിഎമ്മിനു രണ്ടു വിധത്തിലാണ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിനു 90 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങാം.
പത്മകുമാറിനെതിരേ നടപടിയെടുക്കാന്‍ കുറ്റപത്രം വായിച്ചു നോക്കാന്‍ കാത്തിരിക്കുന്ന സിപിഎം നേതാക്കള്‍ക്ക് ആ വഴിക്ക് രക്ഷപ്പെടുകയും ചെയ്യാം. സ്വര്‍ണപ്പാളി കവര്‍ച്ചാ കേസില്‍ കഴിഞ്ഞ നവംബര്‍ 20നാണ് പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
വൈകാതെ രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ഒരുകേസിലും കുറ്റപത്രം സമര്‍പ്പിക്കാതെ എസ്ഐടി മുന്നോട്ടു നീങ്ങുന്നതിനിടെ കുറ്റാരോപിതര്‍ ഒന്നൊന്നായി പുറത്തിറങ്ങിത്തുടങ്ങി. പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് പോറ്റിയും വൈകാതെ പുറത്തിറങ്ങാനാണു സാധ്യത.
കുറ്റപത്രത്തില്‍ പത്മകുമാറിന്റെ പങ്കാളിത്തം എന്താണെന്നു ബോധ്യപ്പെട്ടശേഷം നടപടിയെന്ന തീരുമാനത്തിലാണ് സിപിഎം. നിയമസഭ തെരഞ്ഞെടുപ്പു കാലയളവും നാടൊട്ടുക്ക് പ്രചാരണജാഥയുമൊക്കെ നടക്കുമ്പോള്‍ സ്വര്‍ണക്കൊള്ള വഷയത്തില്‍ ഏതെങ്കിലും നേതാവിനെതിരേ നടപടിയെടുക്കുന്നത് വീണ്ടും ചര്‍ച്ചയാകുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്.
കുറ്റപത്രം വൈകിയാല്‍ നടപടി ഒഴിവാക്കാമെന്നതു സിപിഎമ്മിന് ആശ്വാസവുമാണ്. പത്മകുമാറിനെതിരേ നടപടിയെടുക്കാതിരുന്നത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ അടക്കം അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റും സ്വീകരിച്ചത്.
Kerala
കൊല്ലം: രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ. രക്തസാക്ഷി ഫണ്ട് പോലും തിരിമറി നടത്തുന്ന നേതാക്കൻമാരെ സംരക്ഷിക്കുകയും അവരെ ചേർത്തു പിടിക്കുകയും ചെയ്യുന്ന അഴിമതിയുടെ കുത്തരങ്ങായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളായ വി.ഡി. സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടതുപക്ഷ പ്രവർത്തനങ്ങൾ പോലും സിപിഎം നടത്തുന്നില്ല. സിപിഎം ജീർണതയുടെ പടുകുഴിയിൽ എത്തപ്പെട്ടു എന്ന ബോധ്യത്തിൽനിന്നാണ് സിപിഎം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടന്നിട്ട് ഒരു വർഷമാകുകയാണ്. ആറര കോടി രൂപയുടെ ബജറ്റുണ്ടായിരുന്ന പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിന്റെ കണക്ക് പോലും ഇതുവരെ പരിശോധിച്ചിട്ടില്ല. 50 ലക്ഷം നീക്കിയിരിപ്പ് ഉണ്ടായിരുന്നിട്ടുപോലും കണക്കുകൾ പരിശോധിച്ചിട്ടില്ല.
അങ്ങനെ പാർട്ടി അഴിമതിയിലേക്ക് പോകുകയാണ്. ഇത് പുതിയ വർഗം ഭരണകൂടത്തിനും പാർട്ടിക്കും മുകളിൽ ഉരിത്തിരിഞ്ഞുവന്നു. അവരുടെ കാര്യങ്ങൾക്ക് വേണ്ടി അവർ പാർട്ടിയെ നിയന്ത്രിക്കുകയാണ്. അതുകൊണ്ടാണ് താൻ പാർട്ടി വിടുന്നത്. കടക്ക് പുറത്ത് എന്ന് പറയുന്നതിനു മുൻപ് തന്നെ പുറത്ത് കടക്കുന്നതാണ് നല്ലതെന്നും ഹസ്കർ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച് ആർജെഡി നേതൃത്വം. കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ച തങ്ങളുടെ സ്ഥാനാർഥികൾ തോൽക്കാൻ കാരണം സിപിഎം നേതാക്കളാണ്.
തങ്ങളുടെ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ഒരു വിഭാഗം സിപിഎം നേതാക്കൾ പ്രവർത്തിച്ചെന്നും ആർജെഡി നേതൃത്വം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് ഉൾപ്പെടുത്തി ആർജെഡി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
ആർജെഡി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനം വരെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഇല്ലെങ്കിൽ പ്രവർത്തകർ സ്വന്തം നിലയിൽ തീരുമാനം എടുക്കുമെന്നും ആർജെഡി വ്യക്തമാക്കി.
അതേസമയം ആർജെഡിയുടെ ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളി. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായിട്ടാണ് നേരിട്ടതെന്നും അവർ പറഞ്ഞു.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിടുന്ന ടി.എ.മധുസൂദനൻ എംഎൽഎയെ രക്ഷിക്കാൻ സിപിഎം ശ്രമം ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് മാർച്ചിനു നേരെ സിപിഎം ആക്രമണം നടത്തിയത്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് ഈ ആക്രമണം. മുൻ ഏരിയാ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ ജീർണതയാണ് തുറന്നുകാട്ടപ്പെട്ടത്. ഇതിലെ ജാള്യതയാണ് സിപിഎമ്മിനെ ആക്രമത്തിന് പ്രേരിപ്പിക്കുന്നത്.
രക്തസാക്ഷി കുടുംബത്തോടും അണികളോടും സിപിഎമ്മിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഫണ്ട് വെട്ടിപ്പ് നടത്തിയ പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കുകണം. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: ടി.ഐ.മധുസൂദൻ എംഎല്‍എയുടെ നേതൃത്വത്തിൽ രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനെ സിപിഎം തള്ളി. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ.രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ പാർട്ടി തള്ളിക്കളയുകയാണെന്ന് കെ.രാഗേഷ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമാണ ഫണ്ട് എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്.
ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Kerala
മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയോടെ സിപിഎം നേതാക്കളുടെ സമനില തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കണമെന്നാണോ സജി ചെറിയാൻ പറയുന്നത്. പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ സിപിഎം മുസ്ലിം സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തുന്നത്.
ഹൈന്ദവ മെജോറിറ്റിയുള്ള എവിടെയെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടോ. സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവമല്ല. എ.കെ.ബാലനിലേക്കും സജി ചെറിയാനിലേക്കുമെക്കെ പാർട്ടി അധഃപതിച്ചു.
ലീഗിനെ പ്രകോപിപ്പിക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. അതിന് ലീഗ് നിന്ന് കൊടുക്കില്ല. വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗാണെന്നും പി.എം.എ.സലാം പറഞ്ഞു.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെ.ടി.ജലീൽ. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അന്തിമ തീരുമാനം പാർട്ടിക്ക് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇനി പുതുമുഖങ്ങൾക്ക് അവസരം നൽകണം.
തവനൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആരു മത്സരിച്ചാലും വിജയം ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ ഉണ്ടാക്കിയ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്നും ജലീൽ വ്യക്തമാക്കി.
അതേസമയം ജലീലിനെ വീണ്ടും മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം നേതൃത്വം. തവനൂർ രൂപീകൃതമായ 2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ജലീലാണ്. കെ.ടി. ജലീലിനോളംപോന്ന മറ്റൊരു സ്ഥാനാർഥിയില്ലെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം.
National
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടത് സഖ്യം അനിശ്ചിതത്വത്തിൽ. മുൻകാലങ്ങളിലെ സഖ്യ പരീക്ഷണങ്ങൾ വലിയ പരാജയമായിരുന്നു. ഈ പശ്ചാത്തലത്തിൽ സഖ്യം വേണോ അതോ ഒറ്റയ്ക്ക് മത്സരിക്കണോയെന്ന കാര്യത്തിൽ ഇരു പാർട്ടികൾക്കുമുള്ളിൽ ഭിന്നത രൂക്ഷമാണ്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരും ഒരു വിഭാഗം മുതിർന്ന നേതാക്കളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് പാർട്ടിയുടെ അടിത്തറ തകർത്തുവെന്നാണ് ഇവരുടെ വാദം.
കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്ത ഇടതുപക്ഷ നേതാക്കൾക്കുമുണ്ട്. കോൺഗ്രസ് ഒരു ബാധ്യതയാണെന്നാണ് ചില ഇടത് നേതാക്കളുടെ വിലയിരുത്തൽ. 2016 ൽ ഇടതുപക്ഷത്തിന് 20 ശതമാനത്തോളം വോട്ട് വിഹിതമുണ്ടായിരുന്നത് 2021ൽ വെറും 4.71 ശതമാനമായി കുറഞ്ഞു.
ഈ വോട്ടുകൾ വലിയതോതിൽ ബിജെപിയിലേക്ക് ചോരാൻ കോൺഗ്രസുമായുള്ള സഖ്യം കാരണമായോയെന്ന് ഇവർ സംശയിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈകാര്യത്തിൽ തീരുമാനമുണ്ടാകും.
Kerala
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയവർക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികൾ നൽകിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
അതേസമയം കോൺഗ്രസിലേക്ക് ആരെങ്കിലും വന്നാൽ അവരെ വർഗവഞ്ചകർ എന്നുവിളിച്ചാക്ഷേപിക്കും. ഇത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് ആളുകൾ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മിൽ കമ്യൂണിസമില്ലാത്ത് കൊണ്ട് അവർ പുറത്തുവരുന്നതാണ്.
കമ്യൂണിസ്റ്റുകാർക്ക് സിപിഎമ്മിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങൾ വസ്തുതകൾ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കൾ ഓർക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നു മുതൽ ചേരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾക്കും പുതിയ തൊഴിൽ കോഡിനുമെതിരെ ദേശീയ തലത്തിൽ ആവിഷ്കരിക്കേണ്ട സമരപരിപാടികളും ചർച്ച ചെയ്യും.
കേരളം, തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പു വരാനിരിക്കുന്നത്. ഇതിൽ പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണമെന്ന ടേം വ്യവസ്ഥ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടപ്പാക്കിയതു സിസിയുടെ അംഗീകാരത്തോടെയാണ്.
ടേം വ്യവസ്ഥയിൽ ഇളവുണ്ടാകണമെങ്കിലും സിസിയുടെ അംഗീകാരം വാങ്ങണം. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിലും കേന്ദ്രകമ്മിറ്റിയിൽ തീരുമാനമുണ്ടാകും.
Kerala
ഇടുക്കി: സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്നും ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽ നിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടിക്കെതിരെ തിരിയുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2006 മുതൽ 2021 വരെ തുടർച്ചയായ 15 വർഷം അദ്ദേഹം ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കള്‍ രാജേന്ദ്രനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
തമിഴ് കുടിയേറ്റ തൊഴിലാളികൾ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളിൽ സ്വാധീനമുള്ള മറ്റ് പാർട്ടി നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ കുറച്ചുനാളായി അവർ ശ്രമിച്ചുവരുകയാണ്.
Kerala
തിരുവനന്തപുരം: ഇടതു നിരീക്ഷകനെന്ന പദവി രാജിവച്ചെന്നും ഇനി മുതൽ രാഷ്ട്രീയ നിരീക്ഷകനാണെന്നും അഡ്വ.ബി.എൻ.ഹസ്കർ. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ഇതുവരെ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സിപിഎം നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി.എൻ.ഹസ്കർ വിമർശിച്ചിരുന്നു.
ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം ഹസ്ക്കറിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച എല്ലാ സ്ഥാനങ്ങളും ആനുകൂല്യങ്ങളും തിരിച്ചേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വാഹനം, ഡ്രൈവർ, ഗൺമാൻ എന്നീ സൗകര്യങ്ങൾ തിരികെ നൽകിയതായും ഔദ്യോഗിക വസതി ഒഴിഞ്ഞതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിമർശകർക്ക് മറുപടിയെന്നോണം പേടിച്ചു പോയെന്ന് പറഞ്ഞേക്കൂവെന്നും അദ്ദേഹം കുറിച്ചു.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് എം.മുകേഷ് എംഎൽഎ. ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരും.
തരുന്ന റോളുകള്‍ ബെസ്റ്റാക്കി കൈയിൽ കൊടുക്കുന്നതാണ് രീതി. ഒരിക്കലും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കുകയുമില്ല. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും മുകേഷ് പറഞ്ഞു.
അതേസമയം കൊല്ലത്ത് മുകേഷിനെ മാറ്റി ചിന്ത ജെറോമിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് ആരംഭിക്കുന്നതിനുമുന്നേ തന്നെ കണ്ണൂർ മണ്ഡലം ശ്രദ്ധേയമാകുകയാണ്. കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നാലാമൂഴത്തിനായി ഇറങ്ങുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
2011 മുതൽ കടന്നപ്പള്ളി കണ്ണൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ട്. 2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.പി. അബ്ദുള്ളക്കുട്ടിയോടു പരാജയപ്പെട്ടെങ്കിലും തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള പോരാട്ടങ്ങൾ.
2016ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കടന്നപ്പള്ളി 2021ലും വിജയമാവർത്തിച്ചു. 2016ൽ 1196 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയമെങ്കിൽ 2021 ഭൂരിപക്ഷം 1745 ആക്കി ഉയർത്തിയാണ് കടന്നപ്പള്ളി നിയമസഭയിലെത്തിയത്. രണ്ട് ഇടത് മന്ത്രിസഭയിലും അംഗമായിരുന്നു.
കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കേ 1971ൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലായിരുന്നു കന്നിമത്സരവും വിജയവും. സിപിഎമ്മിലെ ഇ.കെ. നായനാരെ തോല്പിച്ചാണ് യുവതുർക്കിയായ കടന്നപ്പള്ളി ലോക്സഭയിലെത്തിയത്.
77ലും വിജയം ആവർത്തിച്ചു. കോൺഗ്രസിലെ പിളർപ്പിനെ തുടർന്നാണ് എൽഡിഎഫിലെത്തുന്നത്. കോൺഗ്രസിൽനിന്ന് പിളർന്ന് എൽഡിഎഫിലെത്തിയ നേതാക്കൾ പലരും മാതൃസംഘടനയിലേക്ക് തിരിച്ചുപോയെങ്കിലും കടന്നപ്പള്ളി എൽഡിഫിനൊപ്പം ഉറച്ചു നിന്നു. 1996ൽ കാസർഗോഡ് ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല.
1980 മുതൽ ഇങ്ങോട്ട് കടന്നപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാണ്. 1980ൽ ഇരിക്കൂറിലും2001ൽ പേരാവൂരിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2006ൽ എടക്കാട്ടുനിന്നു വിജയിച്ച് നിയമസഭയിലെത്തിയ കടന്നപ്പള്ളിക്ക് 2011ൽ കണ്ണൂരിൽ അടിപതറി. എന്നാൽ തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പിലും കണ്ണൂർ കടന്നപ്പള്ളിക്കൊപ്പമായിരുന്നു. കണ്ണൂരിൽ വിജയമാവർത്തിക്കാൻ ഇക്കുറിയും കടന്നപ്പള്ളി ഇറങ്ങുമോ എന്നതാണ് അറിയേണ്ടത്.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇത്തവണ മത്സരിച്ചേക്കില്ലെന്ന സൂചനയുണ്ട്. കടന്നപ്പള്ളിയില്ലെങ്കിൽ കണ്ണൂർ കോൺഗ്രസ്-എസിന് നൽകാതെ സിപിഎം ഏറ്റെടുക്കും. പകരം മറ്റെവിടെയെങ്കിലും കോൺഗ്രസ്-എസിന് സീറ്റ് നൽകും. സീറ്റ് സിപിഎം ഏറ്റെടുക്കുകയാണെങ്കിൽ എൽഡിഎഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, എൻ. സുകന്യ, എം.വി. നികേഷ് കുമാർ എന്നിവരെ പരിഗണിച്ചേക്കും.
കോൺഗ്രസിൽ കെ. സുധാകരനാണ് പ്രഥമ പരിഗണനയിലുള്ളത്. സുധാകരനില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, അമൃത രാമകൃഷ്ണൻ എന്നിവരെ പരിഗണിച്ചേക്കും.
Kerala
കൊച്ചി: സിപിഎം നേതാവ് എ.കെ.ബാലനെതിരെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചു. യുഡിഎഫ് അധികാരത്തിൽവന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നും ബാലൻ പറഞ്ഞിരുന്നു.
ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബാണ് നോട്ടീസ് അയച്ചത്. പ്രസ്താവന ഏഴു ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം.
ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു. ഒരു കോടിരൂപ നഷ്ട പരിഹാരം വേണമെന്നും നോട്ടീസിൽ പറയുന്നു.
ബാലന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും രംഗത്തെത്തിയിരുന്നു. വര്‍ഗീയ വിഭജനത്തിനാണ് സിപിഎം നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്ന് ജമാഅത്തെ ഇസ്ലാമി അമീറും പറഞ്ഞിരുന്നു.
Kerala
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ തർക്കവും ഇറങ്ങിപ്പോക്കും. കൊല്ലം കോർപറേഷൻ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് തിരിച്ചടിക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനെ എതിർത്ത് മേയർ സ്ഥാനാർഥിയായിരുന്ന വി.കെ.അനിരുദ്ധൻ രംഗത്തെത്തിയതോടെ രൂക്ഷമായ തർക്കമുണ്ടായി.
തുടർന്ന് അനിരുദ്ധൻ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്.
നാടകവും, സാമ്പശിവന്റെ കഥാപ്രസംഗവും കണ്ടാണ് സിപിഎമ്മിൽ എത്തിയതെന്നും പാർട്ടിയാണ് തനിക്ക് എല്ലാമെന്നും വി.കെ.അനിരുദ്ധൻ യോഗത്തിൽ മറുപടി നൽകി. ഇതിനുശേഷം അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
25 വർഷത്തെ ഇടതു ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് കോർപറേഷൻ പിടിച്ചത്. ബിജെപിയും ഇവിടെ നേട്ടമുണ്ടാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റു നേടുമെന്ന വി.ഡി.സതീശന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കെ.കെ.ഷൈലജ എംഎൽഎ. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് ലഭിക്കുമെന്ന് പറയുന്നത്.
140 സീറ്റ് കിട്ടുമെന്ന് പറയാമല്ലോയെന്നും ഷൈലജ പരിഹസിച്ചു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന് ഒറ്റ ലക്ഷ്യമാണുള്ളത്.
ഇടതു പക്ഷത്തെ ഇല്ലാതാക്കി ഇത്തവണ അധികാരത്തിൽ വരിക എന്നതാണ് അവരുടെ ലക്ഷ്യം. രാഹുൽ മാങ്കൂട്ടത്തിലിനെയും ഷൈലജ വിമർശിച്ചു. എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്. എന്നിട്ട് നുണപറയുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അവർ അത് പൂഴ്ത്തി വെച്ചുവെന്നും ഷൈലജ കുറ്റപ്പെടുത്തി. വിവരം പുറത്ത് വന്നപ്പോൾ ഇയാളെ പുറത്താക്കുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും കെ.കെ.ഷൈലജ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന വി.ഡി.സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബോംബ് പൊട്ടുമെന്ന് സതീശൻ പറഞ്ഞിട്ട് പൊട്ടിയില്ല.
അതുപോലെ നൂറിടത്ത് കോൺഗ്രസ് പൊട്ടുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. സതീശൻ എന്ത് ബോംബ് പൊട്ടിച്ചാലും അധികാരത്തിൽ വരുന്നത് എൽഡിഎഫായിരിക്കും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് സുൽത്താൻ ബത്തേരിയിൽ നേതൃക്യാമ്പ് ചേർന്നതിനു പിന്നാലെയാണ് ഗോവിന്ദന്റെ പരിഹാസം. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് അദ്ദേഹം സ്വീകരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
സിപിഐ ചതിയൻ ചന്തുവാണെന്ന നിലപാട് ഞങ്ങൾക്ക് ഇല്ല. സിപിഐയുമായി ഏറ്റവും നല്ല ഐക്യത്തിലാണ്. അത് തുടർന്ന് മുമ്പോട്ട് കൊണ്ടുപോകും. ഇത്തരത്തിൽ പറഞ്ഞതിന് ഉത്തരവാദി ഞങ്ങളല്ല. അതിനുള്ള ഉത്തരം വെള്ളാപ്പള്ളിയാണ് പറയേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ഭരണപരമായ കാര്യങ്ങളാണ്. അതിന്റെ സാങ്കേതികത്വം സർക്കാരിന് മാത്രമേ പറയാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരിനു തെറ്റുപറ്റിയ കാര്യം സമ്മതിച്ചത്.
പിന്നീട് പാർട്ടി ഇടപെട്ട് തെറ്റ് തിരുത്തി. മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തദ്ദേശതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരിക്കാം. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽവരും. എല്‍ഡിഎഫിന് 60 സീറ്റുകള്‍ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്.
രാഷ്ട്രീയ മത്സരം നടന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫിനേക്കാള്‍ 17 ലക്ഷം വോട്ടുകള്‍ എൽഡിഎഫിന് അധികമുണ്ട്. അമിത ആത്മവിശ്വാസം കൊണ്ടാണ് തോല്‍വിയുണ്ടായത്.
ഇത് സംഘടനാ വീഴ്ചയാണെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കത്തിനിടെ ഓഫീസ് തുറന്ന് ആര്.ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്.
ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള ചെറിയ മുറിയാണെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്‍ശിക്കുന്നുണ്ട്.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിന്റെ നിലപാടുകളെ തള്ളി സിപിഐ. സിപിഎം വസ്തുതകൾ മറച്ച് വെയ്ക്കുകയാണ്. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് കാരണമായി. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തി.
ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിക്കുമ്പോഴാണ് സിപിഐ ഇതിനെ എതിർത്ത് രംഗത്തെത്തിയത്. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിയായി. സിപിഐ എക്സിക്യൂട്ടീവിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നപ്പോൾ കോൺഗ്രസ് നടപടിയെടുത്തു. പത്മകുമാറിനെതിരെ സിപിഎം എന്ത് നടപടിയെടുത്തു. സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിച്ചെന്നും സിപിഐ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.
ഞായറാഴ്ച ചേർന്ന സിപിഎം യോഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയത്തിന്റെ കാരണം കണ്ടെത്തിയെന്നും പരിഹാര നടപടികൾ ആരംഭിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണം.
വീടുകൾ സന്ദർശിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം.
സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. ശബരിമലപോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല.
കണക്കുകൾ ഇതാണ് കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും നേരിയ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.
അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാർത്ഥത്തിൽ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫാണ്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
സംസ്ഥാനത്താകെ ഇതേ അവസ്ഥയാണ് പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൽഡിഎഫ് സംസ്ഥാന ജാഥ നടത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ. ശബരിമല വിവാദവും സ്വർണക്കൊള്ളയിൽ നടപടി എടുക്കാത്തതും തിരിച്ചടിയായി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമാണ് പ്രചാരണ സമയത്ത് പല ഭാഗത്തുനിന്നും നേരിട്ടത്.
ഇതിന് മറുപടി നൽകാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. എന്നാൽ കനത്ത തിരിച്ചടി നേരിട്ടു. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നുപോയത്. പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തിരിച്ചടിയായി.
ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു. സിപിഎം - ബിജെപി ധാരണയെന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം ഉയർന്നു. അയ്യപ്പ സംഗമത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
എൽഡിഎഫ് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് പുറത്തുവന്ന സ്വർണക്കൊള്ളയും വ്യാഖ്യാനങ്ങൾക്ക് ആക്കംകൂട്ടി. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായി.
ഇതെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
District News
കൊല്ലം: യുഡിഎഫ് -ബിജെപി അവിശുദ്ധ സഖ്യം മറയ്ക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നു ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പത്രസമ്മേളനത്തിൽആരോപിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കൊല്ലംകോർപറേഷനിലെ പരാജയം ഉയർത്തിക്കാട്ടി ജില്ലയിലാകെ എൽഡിഎഫ് പ്രത്യേകിച്ച് സിപി എം തകർന്നു എന്നുപ്രചരിപ്പിക്കാനായിരുന്നു ഈ ചില മാധ്യമങ്ങളുടെ ആദ്യ ശ്രമം ഇതിന്റെ തുടർച്ചയായാണ് ജില്ലാ കമ്മിറ്റിയിൽ നടന്നുവെന്ന പേരിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ കൂടാതെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ ന്യൂനപക്ഷവർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് യു ഡി എഫ് വിജയം എന്ന എൽഡിഎഫ് ആരോപണം ശരിവയ്ക്കുന്ന വാർത്തകളാണ് ഇപ്പോൾ കൊല്ലത്ത് നിന്നു വരുന്നത്. നിയുക്ത മേയർ എ.കെ.ഹഫീസിനെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സന്ദർശിച്ച് പിന്തുണ അറിയിച്ച വിവരമാണ് പുറത്തു വരുന്നത്. ഇക്കാര്യത്തിൽ യൂഡിഎഫ് ഘടകകക്ഷികളുടെയും എ.കെ. ഹഫീസിന്റെയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രത്യേക ക്ഷണിതാവായ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ ഗുരുദാസന്റെ പേരിൽ വരുന്ന വാർത്തകൾ തികഞ്ഞ അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തു സെക്രട്ടറിയെ സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി വഴിയിൽ തടഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ സെക്രട്ടറിയെയാണ് വെള്ളനാട് ശശി തടഞ്ഞത്.
പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരുന്നതിനിടെയാണ് സംഭവം. വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കാർ ഇയാൾ തടയുകയായിരുന്നു.
വിവിധ ഇടങ്ങളിൽ പോകാനായി വാഹനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ വൈകുന്നേരം അഞ്ചിനു ശേഷം ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി പറഞ്ഞു. തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.
Kerala
കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ 20 വർഷത്തെ ശിക്ഷലഭിച്ച സിപിഎം നേതാവ് വി.കെ.നിഷാദിന് പരോള്‍. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷത്തിലാണ് ഇയാൾ പോലീസിനു നേരെ ബോംബെറിഞ്ഞത്.
കേസിൽ കഴിഞ്ഞ മാസമാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. ആറ് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി.കെ.നിഷാദ്. കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്ന് മത്സരിച്ച നിഷാദ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ജയിലിലായതിനാല്‍ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
Kerala
തിരുവനന്തപുരം: മേയർ, ഡെപ്യൂട്ടി മേയർ സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടലംഘനം നടന്നെന്ന് ആരോപിച്ച് സിപിഎം ഹൈക്കോടതിയെ സമീപിക്കും. വിവിധ ദൈവങ്ങളുടെ പേരില്‍ ചിലർ സത്യപ്രതിജ്ഞ ചെയ്തു.
ഇത്തരത്തിൽ 20 പേരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും സിപിഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ആരോപിച്ചു. നഗരസഭയെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചട്ടങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ നടന്നത്.
ഇതു സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്കി. ഹൈക്കോടതിയെ സമീപിക്കാനാണ് റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞതെന്നും എസ്.പി. ദീപക് വ്യക്തമാക്കി.
Kerala
പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ചു കൊന്നതിനു പിന്നിൽ ആര്‍എസ്എസ് നേതാക്കളെന്ന് മന്ത്രി എം.ബി.രാജേഷ്. ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമിച്ചത്.
ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണ്‍.
സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 18 നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ മര്‍ദിച്ചത്. നീ ബംഗ്ലാദേശി ആണോടാ എന്നടക്കം ചോദിച്ചായിരുന്നു മര്‍ദനം.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. എ.പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു.
ഇത് എതിരാളികൾ ആയുധമാക്കി. എ.പത്മകുമാറിനെതിരെ നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. മുൻ എംഎൽഎ കെ.സി. രാജഗോപാലൻ പഞ്ചായത്തിൽ മത്സരിച്ചതിനെതിരെയും വിമർശനമുയർന്നു.
മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായി. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി. മെഴുവേലി പഞ്ചായത്തിൽ തന്നെ കാലുവാരി തേൽപ്പിക്കാൻ ശ്രമിച്ചെന്നും കെ.സി.രാജഗോപാലൻ ആരോപിച്ചിരുന്നു.
ഇത് അച്ചടക്കലംഘനമാണ്. പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.