Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hezbollah

ഹിസ്ബുള്ള ആക്രമണത്തിൽ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടു

പാ​​​രീ​​​സ്: ല​​​ബ​​​ന​​​നി​​​ലെ യു​​​എ​​​ൻ സ​​​മാ​​​ധാ​​​നസേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ഫ്ര​​​ഞ്ച് സൈ​​​നി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും തെ​​​ളി​​​വു​​​ക​​​ൾ പ്ര​​​കാ​​​രം ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ അ​​​റി​​​യി​​​ച്ചു.

സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്ന് സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ല​​​ബ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ക്രോ​​​ൺ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന സേ​​​ന​​​യ്ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യി എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഹി​​​സ്ബു​​​ള്ള​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് യു​​​എ​​​ൻ സേ​​​ന​​​യും സൂ​​​ചി​​​പ്പി​​​ച്ചു.

Latest News

Corehub Up